കൊച്ചി : KLCA കൊച്ചി രൂപത 2025 ഫെബ്രുവരി 9-ന് തോപ്പുംപടി, കാത്തലിക് സെൻററിൽ വെച്ച് നടത്തുന്ന, തിരുവനന്തപുരം സാഹിതി തീയറ്റേഴ്സിന്റെ ഈ വർഷത്തെ മികച്ച നാടകത്തിനുള്ള ഒട്ടേറെ അവാർഡുകൾ കരസ്ഥമാക്കിയ , “മുച്ചീട്ട് കളിക്കാരന്റെ മകൾ” എന്ന സാമൂഹ്യ നാടകത്തിൻറെ ആദ്യ സംഭാവന കൂപ്പൺ കൊച്ചി രൂപത അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റർ ഡോ. ജെയിംസ് ആനാപറമ്പിൽ എഴുപുന്ന അമലോൽഭവ മാതാ ഇടവകാംഗവും, KLCA മെമ്പറുമായ ജൂലി തോമസ് കൊല്ലാം തറയ്ക്ക് നൽകി ഉദ്ഘാടനം ചെയ്തു.
ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങിൽ രൂപത വികാർ ജനറൽ റവ. ഫാ.ഷൈജു പരിയാത്തിശേരി, രൂപത ചാൻസലർ ഡോ. ജോണി പുതുക്കാട്, കെഎൽസിഎ ജോയിൻ ഡയറക്ടർ മാക്സൺ കുറ്റിക്കാട്, കെഎൽസിയെ രൂപതാ പ്രസിഡൻറ് പൈലി ആലുങ്കൽ, TA ഡാൽഫിൻ, ജോബ് പുളിക്കൽ, ഷാജു ആനന്ദശ്ശേരി ഹെൻസൻ പോത്തം പള്ളി എന്നിവർ സന്നിഹിതരായിരുന്നു.