മാനന്തവാടി :കോഴിക്കോട് രൂപത നോർത്ത് വയനാട് കുടുംബ ശുശ്രുഷ സമിതിയുടെ മേഖല സംഗമവും ക്രിസ്മസ് ആഘോഷവും സ്നേഹക്കൂട് എന്ന പേരിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
സംഗമത്തിൽ 100ഓളം അംഗങ്ങൾ പങ്കെടുത്തു. മേഖല ആനിമേറ്റർ സിസ്റ്റർ ലിസ ജേക്കബ് ന്റെ പ്രാക്തനാ ഗാനത്തോടെ ചടങ്ങ് ആരംഭിച്ചു. മേഖല ഡയറക്ടർഫാ.അനീഷ് സ്വാഗതം ആശംസിച്ചു. ഫാ.വില്ല്യം രാജൻ അധ്യക്ഷത വഹിച്ചു.
കുടുംബ ശുശ്രുഷ സമിതി കോഴിക്കോട് രൂപത ഡയറക്ടർ ഫാ.ജിജു പള്ളിപ്പറമ്പിൽ, ആനിമേറ്റർ സിസ്റ്റർ അൽമയും ക്ലാസ്സെടുത്തു.ഫാ.ടോണി മഠത്തിൽ പറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി. മേഖല കോ ഓർഡിനേറ്റർ P. J. ജെയിംസ് നന്ദി രേഖപ്പെടുത്തി.