ന്യൂഡല്‍ഹി : സവര്‍ക്കറിനെതിരെ പാര്‍ലിമെന്റില്‍ ആഞ്ഞടിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഭരണഘടന അംഗീകരിച്ചതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ലോക്സഭയില്‍ നടന്ന ചര്‍ച്ചക്കിടെയാണ് കോണ്‍ഗ്രസ്സ് എം പി രാഹുല്‍ ഗാന്ധി ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനം നടത്തിയത്.
വലതുകൈയിൽ ഭരണഘടനയുടെ ചെറുപതിപ്പും ഇടതുകൈയിൽ മനുസ്മൃതിയും ഏന്തിയായിരുന്നു രാഹുലിന്റെ പ്രസംഗം. മനുസ്മൃതിയും ഭരണഘടനയും തമ്മിലുള്ള യുദ്ധമാണ് രാജ്യത്ത് നടക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു .
മനു സ്മൃതിയാണ് ഔദ്യോഗിക രേഖയെന്നായിരുന്നു സവര്‍ക്കറുടെ വാദം. ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന് സവര്‍ക്കര്‍ പറഞ്ഞെന്നും രാഹുല്‍ വ്യക്തമാക്കി. ഇന്നും ബി ജെ പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. യു പി സര്‍ക്കാര്‍ പിന്തുടരുന്നത് മനുസ്മൃതിയാണെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
സവര്‍ക്കറിൻ്റെ വാക്കുകളില്‍ നിങ്ങള്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്ന് ചോദിച്ച രാഹുല്‍, നിങ്ങള്‍ പാര്‍ലിമെൻ്റില്‍ ഭരണഘടനയെ പുകഴ്ത്തുമ്പോള്‍ സവര്‍ക്കറെ പരിഹസിക്കുകയാണെന്നും പറഞ്ഞു.