സമ്പാളൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപത ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക ദിനവും, മതസൗഹാർദ്ദസമ്മേളവും, ഡയാലിസിസ് രോഗികൾക്കായി “കാരുണ്യ കരസ്പർശം” പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്ഘാടനം നിർവ്വഹിച്ചു.
ആധുനിക കാലഘട്ടത്തിൽ ഇത്തരത്തിലുള്ള മതസൗഹാർദ്ദ സംഗമങ്ങൾ അനിവാര്യമാണെന്നും വിവിധ മതത്തിലുള്ള സഹോദരങ്ങൾ കൈകോർത്ത്പിടിച്ച് സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്ക് വേണ്ടി പ്രവർത്തിക്കാൻ ഇത്തരത്തിലുള്ള സംഗമങ്ങൾ സഹായകരമാകുമെന്നും മത പരിവർത്തനമല്ല മനഃപരിവർത്തമാണ് ആധുനിക കാലഘട്ടത്തിൽ ആവശ്യമെന്നും മന്ത്രി പറഞ്ഞു.
മതസൗഹാർദ്ധത്തിന്റെ ഈ വേദിയിൽ നിന്നുകൊണ്ട്, നമ്മുടെ പുതുതലമുറയ്ക്ക് നമ്മൾ കാണിച്ചു കൊടുക്കുന്ന മാതൃക വളരെ വലുതാണെന്നും, ഈ സമ്പാളൂരിന്റെ വിശുദ്ധ മണ്ണിൽ വന്നിറങ്ങിയ,വിശുദ്ധ ഫ്രാൻസിസ് സേവ്യർ ന്റെ പാദസ്പർശമേറ്റ പുണ്യ ഭൂമിയും,മലയാളത്തിലെ ശ്രേഷ്ഠമായ വിലാപഗാനം പുത്തൻപാന രചിച്ച, ആദ്യത്തെ സംസ്കൃത മലയാള നിഘണ്ടു തയ്യാറാക്കിയ, സമ്പാളൂരിന്റെ അഭിമാനമായ അർണോസ് പാതിരിയെക്കുറിച്ചും അദ്ദേഹത്തിന്റെ മറ്റു സാഹിത്യ കൃതികളെ കുറിച്ചും മന്ത്രി പരാമർശിച്ചു.
നിർധയരായ 20 ഓളം നിർധനരായ ഡയാലിസിസ് രോഗികൾക്കായി ധനസഹായം നൽകി. വികാരി ഡോ. ജോൺസൺ പങ്കേത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഹ വികാരി ഫാ റെക്സൻ പങ്കേത്ത് സ്വാഗതം പറഞ്ഞു ചാലക്കുടി നിയോജക മണ്ഡലം എം എൽ എ സനീഷ് കുമാർ ജോസഫ് , കയ്പമംഗലം നിയോജക മണ്ഡലംഎം എൽ എ , ഇ. റ്റി.ടൈസൻ മാസ്റ്റർ , എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. ഡോ. സ്വാമി സുനിൽദാസ് സ്നേഹശ്രമാം മുതലമട, കെ എൻ ഹുസൈൻ ബാഖവി ( ചീഫ് ഇമാം) എന്നിവർ സന്ദേശം നൽകി. സംസ്ഥാനതല വിജയികളെ ആദരിക്കുകയുണ്ടായി.
KRLCBC commission for ecumenism and dialogue secratary ഡോ. ഷാനു ഫെർണാണ്ടസ്,കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് , ഒന്നാംവാർഡ് മെമ്പർ കെ സി മനോജ് , സി. ആഗ്നസ് ആന്റണി ( ഡിവൈൻസീൽ കോൺവെന്റ് മദർ) കേന്ദ്ര സമിതി പ്രസിഡണ്ട് ആന്റണി അവരേശ്, പാരിഷ് കൗൺസിൽ സെക്രട്ടറി ജോമോൻ പിൻ ഹീരോ, കൈക്കാരന്മാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി ഡി.റൊസാരിയോ, ജനറൽ കൺവീനർ റോൾസൺ സിമേതീ , മതബോധന എച്ച് എം മിസ്സ് ഐവി ലൂയിസ്, മതബോധന പിടിഎ പ്രസിഡണ്ട് ഡെയ്സൺ സിമേതി, എന്നിവരും സംബന്ധിച്ചു.