ന്യൂഡല്‍ഹി: സിബിസിഐ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വുമണ്‍ ദേശീയ പുരസ്കാരത്തിന് കൊല്ലം രൂപതയിലെ ശക്തികുളങ്ങര ഇടവകയിലെ ജെയിന് ആന്‍സില്‍ ഫ്രാന്‍സിസ് അര്‍ഹയായി. ഡല്‍ഹി നവീന്താ സെന്ററില്‍ ഡല്‍ഹി ആര്‍ച്ച്ബിഷപ് ഡോ. അനില്കുട്ടോ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ദേശീയ കൗണ്‍സില്‍ ഫോര്‍ വുമണ്‍ ചെയര്മാന് ബിഷപ് ഡോ. അന്തോണിയോസില് നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളെ 14 റീജനുകളാക്കി തിരിച്ചിട്ടുള്ളതില്‍, കേരളത്തിലെ സീറോ മലബാര്‍, ലാറ്റിന്‍ റോമന്‍, സിറോ മലങ്കര എന്നീ മൂന്നു റീത്തുകളടങ്ങിയ 32 രൂപതകളാണ് കേരള റീജിയന്. കേരള റീജിയനിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് പുരസ്കാരം ലഭിച്ചത്. ദേശീയ തലത്തില്‍ ആകെ രണ്ട് അവാര്‍ഡുകള്‍ ആണ് നല്‍കിയത്. രണ്ടാം സ്ഥാനം ബീഹാര്‍ റീജിയന് ആയിരുന്നു.
കെആര്‍എല്‍സിസി ഏര്‍പ്പെടുത്തിയ പ്രഥമ വനിതാ ശക്തീകരണ അവാര്‍ഡ്, സിബിഐയുടെ ദി ബെസ്റ്റ് റീജ്യണല്‍ സെക്രട്ടറി അവാര്‍ഡ്, പ്രഥമ ഉമ്മന്‍ചാണ്ടി സ്മൃതി പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ക്ക് കെഎല്‍സിഡബ്ലുഎ സ്ഥാപക പ്രസിഡന്റായ ജെയിന് ആന്‍സില്‍ ഫ്രാന്‍സിസിന് ലഭിച്ചിട്ടുണ്ട്.