പനങ്ങാട്: കേരളമെത്രാൻ സമിതി ആഹ്വാനം ചെയ്ത ജനജാഗരസമ്മേളനവും ലത്തീൻ കത്തോലിക്കാ ദിനാചരണവും പനങ്ങാട് സെൻ്റ് ആൻ്റണീസ് ഇടവകയിൽ നടന്നു.
സമ്മേളനത്തിനു മുന്നോടിയായി ഇടവകയുടെ നാനാഭാഗത്തുനിന്നും ബ്ലോക്ക് ലീഡർമാരുടെ നേതൃത്വത്തിൽ റാലികളായിട്ടാണ് ഇടവകപ്പള്ളിൽ കുടുംബ യൂണ്റ്റ് പ്രതിനിധികൾ എത്തിച്ചേർന്നത്.
തുടർന്ന് വികാരി ഫാ. വില്യം നെല്ലിക്കൽ സമ്മേളന നഗരിയിൽ പതാക ഉയർത്തി.
തുടർന്ന് ജനജാഗരസമ്മേളനം ഫൊറോന വികാരി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കാപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു.
കെ. ആർ. എൽ. സി. സി. അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി റവ. ഡോ. ജിജു അറക്കത്തറ, കെ.എൽ.സി.എ.സംസ്ഥാന പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വിഷയാവതരണം നടത്തി.ഫാ. വില്യം നെല്ലിക്കൽ, ഫാ. ജോൺ കണക്കശ്ശേരി, അതിരൂപത സെക്രട്ടറി വിൻസ് പെരിഞ്ചേരി, പ്രോഗ്രാം കൺവീനർ ഐ.എം. ആൻ്റണി, ജോസ് കൊച്ചുപറമ്പിൽ, ആൻ്റണി കന്നിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.