കല്‍പ്പറ്റ : വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെയും അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി ഇന്ന് ജോലിയില്‍ പ്രവേശിക്കും. റവന്യൂ വകുപ്പിലെ ക്ലാര്‍ക്ക് പദവിയിലാണ് ശ്രുതി പ്രവേശിക്കുക.
ജോലി വയനാട് കലക്ടറേറ്റില്‍ നല്‍കണമെന്ന് ശ്രുതി അഭ്യര്‍ഥിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് നിയമനം. നിലവിലുണ്ടായിരുന്ന ജോലി തുടരാന്‍ കഴിയാത്ത സ്ഥിതിയുണ്ടായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കുകയായിരുന്നു.
വീടിന്റെ ഗൃഹപ്രവേശം നടത്തി വിവാഹത്തിന്റെ ഒരുക്കങ്ങല്‍ നടക്കാനിരിക്കേയാണ് ശ്രുതിയുടെ കുടുംബാംഗങ്ങളെ കവര്‍ന്നെടുത്ത പ്രകൃതിക്ഷോഭമുണ്ടായത്. മാതാപിതാക്കളും സഹോദരിയും ഉള്‍പ്പെടെ കുടംബത്തിലെ ഒമ്പത് പേരുടെ ജീവനാണ് ഉരുള്‍പൊട്ടല്‍ കവര്‍ന്നത്.