മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചെടുക്കാൻ മുനമ്പം ജനത നടത്തുന്ന റിലേ നിരഹാരസമരം അൻപത്തിയെട്ടാം ദിനത്തിലേക്ക് . അൻപത്തിയേഴാം ദിനത്തിലെ സമരം വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു.
ജെപിസി അംഗം അപരാജിത സാരംഗി ,ബിജെപി ദേശീയ നേതാവ് കേരള പ്രഭാരി പ്രകാശ് ജവദേകർ,, ബിജെപി സ്റ്റേറ്റ് കമ്മറ്റി അംഗം അഡ്വ: ഷോൺ ജോർജ്ജ്, മൈനോരിറ്റി മോർച്ച സംസ്ഥാന പ്രസിഡന്റ് ജിജീ ജോസഫ്, വരാപ്പുഴ അതിരൂപതാ ബോൾഗാട്ടി സെന്റ്. സെബാസ്റ്റ്യൻ ഇടവക വികാരി ഫാ. ജോൺ ക്രിസ്റ്റഫർ ,കെഎൽസിഎ സെക്രട്ടറി സി .ആർ ജോയ്, എ അഭിജിത്ത്, ബ്രദർ സ്റ്റെജിൻ ഇമ്മാനുവൽ ഇടവക അംഗങ്ങൾ ,അഡ്വ. ശങ്കുദാസ്, ഭാരതീയ വ്യാപാരി വ്യവസായ സംഘം പ്രസിഡന്റ് മുരളി കെ കെ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.

അമ്പാടികണ്ണൻ, സ്റ്റീഫൻ കല്ലറക്കൽ, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, സുനന്ദ ഉണ്ണികൃഷ്ണൻ, ആൻസി അനിൽ, സീന ജോയ്, സോഫി വർഗീസ്, രാധാകൃഷ്ണൻ ശേഖരൻ, വിലാസൻ അച്യുതൻ, ആന്റണി ലൂയിസ്, രാജു വലിയവീട്ടിൽ എന്നിവർ അൻപത്തിയേഴാം ദിനത്തിൽ നിരാഹാരമിരുന്നു.