തലശ്ശേരി : ചരിത്രത്തോടും സംസ്കാരത്തോടും പ്രതിബദ്ധതയുള്ള സമുദായമായി ലത്തീൻ കത്തോലിക്കാ വിശ്വാസികൾ വളരണമെന്നു കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല.കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) സംഘടിപ്പിച്ച ലത്തീൻ കത്തോലിക്ക ദിനാഘോഷവും സമുദായ സംഗമവും തലശ്ശേരി ഹോളി റോസറി പാരിഷ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീൻ സമുദായത്തിന്റെ പ്രതിനിധികൾ നിയമ നിർമാണ ഉദ്യോഗതലങ്ങളിൽ താക്കോൽ സ്ഥാനത്ത് എത്തിയാലേ സമുദായം നേരിടുന്ന അവഗണനകളിൽ നിന്നും മോചനം ലഭിക്കുകയുള്ളുവെന്നും ബിഷപ് പറഞ്ഞു.
അൽമായർ അവകാശങ്ങളെപ്പറ്റി ചിന്തിക്കുന്നതോടൊപ്പം നിർവഹിക്കേണ്ട ഉത്തരവാദിത്വങ്ങളെപ്പറ്റിയും ബോധ്യമുള്ളവരാകണമെന്നു കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി പറഞ്ഞു.
കെ.ആർ.എൽ.സി.സി ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ബെന്നി പൂത്തറ , വിവിധ മേഖലകളിൽ മികവ് തെളിയിച്ച സമുദായ അംഗങ്ങളായ ഫാ. മാത്യൂ കുഴിമലയിൽ, ജോർജ് പീറ്റർ, ഡിയോൺ ആൻ്റണി ഡിക്രൂസ്, ഹനോക്ക് ആൻ്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കണ്ണൂർ രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ ,ഫാ മാത്യു തൈക്കൽ , ഫാ. തോംസൺ കൊറ്റിയത്ത് , കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി , ആൻ്റണി നൊറോണ , ശ്രീജൻ ഫ്രാൻസിസ്, ഷേർളി സ്റ്റാൻലി, ജോൺ ബാബു, ഡിക്സൺ ബാബു ,സിസ്റ്റർ ഹർഷിണി എ.സി, പ്രീത ആൽബർട്ട്, ആൻ്റണി ലൂയിസ് എന്നിവർ പ്രസംഗിച്ചു.