മുനമ്പം : റവന്യൂ അവകാശങ്ങൾ സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തി ഏഴാം ദിനത്തിലേക്ക്. അൻപത്തി ആറാം ദിനത്തിലെ നിരാഹാര സമരം വികാരി ഫാ. ആന്റണി സേവ്യർ തറയിൽ സിപി ഉത്ഘാടനം ചെയ്തു.
ലിസി ആന്റണി, കുഞ്ഞുമോൻ ആന്റണി, മേരി ആന്റണി, ബെർളി കുരിശിങ്കൽ, രാജു വലിയ വീട്ടിൽ എന്നിവർ നിരാഹാരമിരുന്നു. കോട്ടയം വുമൺസ് ബിസിഎം കോളേജ് വൈദികർ, അദ്ധ്യാപകർ, വരാപ്പുഴ അതിരൂപത നീറിക്കോട് സെന്റ്. ജോസഫ് ഇടവക ഫ്രണ്ട്സ് ഓഫ് ദി ക്രൂസിഫൈഡ് കൂട്ടായ്മ അംഗങ്ങൾ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.