കൊച്ചി: ഇന്ത്യയിലെ വത്തിക്കാൻ അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ ഡോ. ലെയോപോള്‍ദോ ജിരെല്ലി സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തില്‍ ദിവ്യബലിക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
പരിശുദ്ധ പിതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ മോസ്റ്റ് റവ. ഡോ. ലെയോപോള്‍ദോ ജിരെല്ലി പിതാവ്, തന്റെ സഹോദര വൈദികനായ റവ.മോണ്‍. ഇലാരിയോ ജിരെല്ലിയുടെയും, റവ. ഫാ. ജുസെപ്പേ ലോക്കാത്തെല്ലിയുടെയും വൈദീകപട്ട സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിനോടനുബന്ധിച്ചാണ് വരാപ്പുഴ അതിരൂപത സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദൈവാലയത്തില്‍ വന്നത്.
അപ്പോസ്തോലിക് ന്യൂൺഷോയെ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ സ്വീകരിക്കുന്നു. സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, നെയ്യാറ്റിൻകര മെത്രാൻ ഡോ വിൻസൺ സാമുവൽഎന്നിവരും സന്നിഹിതരായിരുന്നു