മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം 56-ാം ദിനത്തിലേക്ക് . 55ാം ദിനത്തിൽ നിരാഹാരമിരുന്നത് പാഷനിസ്റ്റ് അൽമായ കൂട്ടായ്മയിലെ
ലിസി ആൻ്റണി, മേരി ആൻ്റണി. മാർത്താ പോൾ, ജെസ്സി ജോസഫ്, റോസി ജോളി, അൽഫോൻസ പോൾ , ആനി ആൻ്റണി, ഷോബി തോമസ് ,ഉഷാ ജോസ്സി, ബേബി ജോയ്, ജിംസി ആൻറണി, കുഞ്ഞുമോൻ ആൻ്റണി , മീന ജോണി ,ആൻ്റണി ഔസോ
തുടങ്ങിയവരായിരുന്നു.
റവ.ഡോ.ജോൺസൻ തേക്കടിയിൽ നിലമ്പൂർ , അഡ്വ സോനു അഗസ്റ്റിൻ , റവ.ഡോ: മോഹൻ പോൾ ബ്ര:ജോൺ പി.ടി, ബ്ര:ജോയ് കെ.എക്സ്. തുങ്ങിയവർ ഐക്യദാർഡ്യവുമായി എത്തിച്ചേർന്നു. വയനാട് മാനന്തവാടി എസ്. എച്ച്. നിർമ്മല പ്രോവിൻസിലെ 35 സിസ്റ്റേഴ്സ് ഐക്യദാർഡ്യവുമായി എത്തിച്ചേർന്നു. വിദ്യാഭ്യാസ ഫോറം കൗൺസിൽ സെക്രട്ടറി സിസ്റ്റർ ആൻസി പോൾ മുഖ്യ പ്രഭാഷണം നടത്തി. വൈത്തിരി കോൺവൻ്റ സുപ്പീരിയർ സിസ്റ്റർ ലുസി തറപ്പത്ത്, വൈസ് പ്രൊവിൻഷ്യൽ സിസ്റ്റർ മേരി മാനുവൽ , ആൻ്റണി മണവാളൻ വൈത്തിരി തുടങ്ങിയവർ പ്രസംഗിച്ചു.
ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ ജുഡീഷ്യൽ കമ്മീഷൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസറായ തഹസീൽദാർ ഹെർട്ടിസും സംഘവും വേളാങ്കണ്ണി മാതാ പള്ളിയിലും സമരപ്പന്തലിലും സന്ദർശനം നടത്തി വിവരങ്ങൾ ആരാഞ്ഞു. കോട്ടപ്പുറം ബിഷപ്പ് ഡോ. അബ്രോസ് പുത്തൻവീട്ടിലും , വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിലും സമരപന്തലിൽ എത്തിച്ചേർന്നു. ഫാ. ആൻ്റണി തറയിൽ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. ഫാ..ആൻ്റണി തോമസ് പോളക്കാട്ട് നാരങ്ങാ നീരു നൽകി 55-ാം ദിനത്തിലെ സമരം അവസാനിപ്പിച്ചു.