സമ്പാളൂർ : കൊടുങ്ങല്ലൂർ കോട്ടപ്പുറം രൂപതയിലെ ചരിത്രപ്രസിദ്ധമായ സമ്പാളൂർ തീർത്ഥാടന കേന്ദ്രത്തിൽ ഇടവക ദിനവും, മതസൗഹാർദ്ദസമ്മേളനവും, ഡയാലിസിസ് രോഗികൾക്കായി “കാരുണ്യ കരസ്പർശം” പദ്ധതിയുടെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉത്ഘാടനം ചെയ്തു. 20 ഓളം നിർധനരായ ഡയാലിസിസ് രോഗികൾക്കായി ധനസഹായം നൽകി.
ചാലക്കുടി നിയോജക മണ്ഡലം MLA സനീഷ് കുമാർ ജോസഫ് , കയ്പമംഗലം നിയോജക മണ്ഡലം ഇ. റ്റി.ടൈസൻ മാസ്റ്റർ , എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു. Dr. സ്വാമി സുനിൽദാസ് സ്നേഹശ്രമം പാലക്കാട്) ശ്രീ.കെ എൻ ഹുസൈൻ ബാഖവി ( ചീഫ് ഇമാം) എന്നിവർ സന്ദേശം നൽകി. സംസ്ഥാനതല വിജയികളെ ആദരിക്കുകയുണ്ടായി. KRLCBC commission for ecumenism and dialogue secratary Dr. ഷാനു ഫെർണാണ്ടസ്,കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ് , ഒന്നാംവാർഡ് മെമ്പർ കെ സി മനോജ് , Sr ആഗ്നസ് ആന്റണി ( ഡിവൈൻസീൽ കോൺവെന്റ് മദർ) കേന്ദ്ര സമിതി പ്രസിഡണ്ട് ആന്റണി അവരേശ്, പാരിഷ് കൗൺസിൽ സെക്രട്ടറി ജോമോൻ പിൻ ഹീരോ, കൈക്കാരന്മാരായ ഫ്രാൻസിസ് സിമേതി, ആഷ്ലി ഡി.റൊസാരിയോ, ജനറൽ കൺവീനർ റോൾസൺ സിമേതീ , മതബോധന എച്ച് എം മിസ്സ് ഐവി ലൂയിസ്, മതബോധന പിടിഎ പ്രസിഡണ്ട് ഡെയ്സൺ സിമേതി, എന്നിവരുടെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു.എന്നിവർ നേതൃത്വം നൽകി.
ഇന്ന് 2025 ലെ പ്രസുദേന്തി വാഴ്ച ദിനം, വൈകിട്ട് 5.30 ന് ദിവ്യബലി, കോഴിക്കോട് രൂപത മെത്രാൻ ഡോ. വർഗ്ഗീസ് ചക്കാലക്കൽ മുഖ്യകാർമികൻ ആയിരിക്കും.നാളെ വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ, രാവിലെ 5 മണിക്ക്, വിശുദ്ധന്റെ തിരുസ്വരൂപം എഴുന്നുള്ളിക്കൽ, പൊങ്കാല നേർച്ച ആശീർവാദം, 9 മണിക്ക്, പൊന്തിഫിക്കൽ ദിവ്യബലി. കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
15-ആം തിയതി എട്ടാമിടവും, 22- ആം തിയതി പതിനഞ്ചാമിടവും നടത്തപ്പെടുന്നു.