എറണാകുളം :വരാപ്പുഴ അതിരൂപതയിലെ 2024 ൽ വിവാഹത്തിന്റെ സുവർണ്ണ – രജത ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം ഡിസംബർ 15 ന് ഞായറാഴ്ച എറണാകുളം പാപ്പാളി ഹാളിൽ വച്ച് നടക്കും
.വരാപ്പുഴ അതിരൂപത ഫാമിലി കമ്മീഷനാണ് സംഘാടകർ .ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും . സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കൽ അധ്യക്ഷത വഹിക്കും .
ആശീർ ഭവൻ ഡയറക്ടർ ഫാ. വിൻസെന്റ് വാര്യത്ത് ദമ്പതികൾക്ക് ക്ലാസ് നയിക്കും. ഫാമിലി കമ്മീഷൻ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ ,കോഡിനേറ്റർ സി.ജോസഫിൻ, ജനറൽ കൺവീനർ എൻ.വി. ജോസ്, ജോ. കൺവീനർ ജോൺസൺ പള്ളത്തുശ്ശേരി ,റോയ് പാളയത്തിൽ എന്നിവർ പ്രസംഗിക്കും.
സംഗമത്തിൽ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലും ബിഷപ്പ് ഡോ. ആൻറണി വാലുങ്കലും ദമ്പതികൾക്ക് ഉപഹാരം നൽകും.
1158 ദമ്പതികൾ പങ്കെടുക്കുന്നഈ സംഗമത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ അറിയിച്ചു.
Trending
- ലോക ഓട്ടിസം – ബോധവൽക്കരണ ദിനം ആചരിച്ചു
- രണ്ടു ഗ്ലോബല്‍ മ്യൂസിക് അവാഡുകൾ നേടി ‘സര്‍വേശ’ സംഗീത ആൽബം
- പ്രധാനമന്ത്രി ശ്രീലങ്ക സന്ദർശിക്കും
- വഖഫ് ഭേദഗതി ബിൽ: പിന്തുണച്ച് 128 പേർ, എതിർത്ത് 95 പേർ
- ‘സ്വാമിയേയും ഗ്രഹാം സ്റ്റെയിന്‍സിനേയും മറക്കരുത്’; ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ്
- ആ കോക് ടെയ്ലില്‍ മയങ്ങിവീഴാതെ
- മണിമുഴക്കത്തിന്റെ ഹൈടെക് ദൂതന്
- സത്യാനന്തര കച്ചവടക്കാലത്ത് തോല്‍ക്കല്ലേ ‘സാപിയന്‍സ്’