മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം അൻപത്തിമൂന്നാം ദിനത്തിലേക്ക് . അൻപത്തി രണ്ടാം ദിനത്തിൽജോസഫ് ബെന്നി കുറുപ്പശ്ശേരി, സിസ്റ്റർ ഷീല ജോസഫ്, ലിസി ആൻ്റണി ചിറയത്ത്, കുഞ്ഞുമോൻ ആൻ്റണി ചിറയത്ത്, ജോൺ അറക്കൽ തുടങ്ങിയവർ നിരാഹാരമിരുന്നു.
കോട്ടയം വാകത്താനം ഇടവകയിൽ നിന്നും പ്രിൻസ് കെ. തച്ചിൽ, കെ. എ . കുര്യൻ,കോതമംഗലം രൂപതയിലെ കാളിയാർ ഫൊറോന ദേവാലയത്തിലെ എകെസിസി പ്രസിഡൻറ്റ് സോജൻ ജോസഫ്, ഞാറക്കാട്ട് സെൻ്റ് ജോസഫ് പള്ളി എകെസിസി പ്രസിഡൻ്റ് ഫ്രാൻസിസ് മത്തായി, തൊമ്മൻകുത്ത് എകെസിസി വനിതാ വൈസ്പ്രസിഡന്റ് ഡോളി ബെന്നി തുടങ്ങിയവർ ഐക്ക്യദാർഢ്യവുമായി സമരപന്തലിൽ എത്തി.
കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ,വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ , ന്യൂനപക്ഷ മോർച്ച പറവൂർ നോർത്ത് മണ്ഡലം പ്രസിഡൻ്റ് ജോൺ പോൾ, പറവൂർ പള്ളിത്താഴം സെൻ്റ് ജോസഫ് കൊത്തലങ്കോ പള്ളി പാരിഷ് കൗൺസിൽ മെമ്പർ സ്റ്റാൻലി മുക്കത്ത് എന്നിവരും ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു. വികാരി ഫാ.ആൻ്റണി സേവ്യർ തറയിൽ നാരങ്ങാ നീരു നൽകി 52-ാം ദിനത്തിലെ ഉപവാസം അവസാനിപ്പിച്ചു