കോഴിക്കോട് : 2025 ജനുവരി നാലാം തീയതി നടക്കുന്ന മെഗാ ക്രിസ്മസ് ഇവന്റായ ഫെലിക്സ് നതാലിസിന്റെ ലോഗോ പ്രകാശന കർമ്മം, കോഴിക്കോട് രൂപത ബിഷപ്പ് വർഗീസ് ചക്കാലക്കൽ നിർവഹിച്ചു.
കോഴിക്കോട് രൂപത ബിഷപ്സ് ഹൗസിൽ വച്ച്നടന്ന ചടങ്ങിൽ കോഴിക്കോട് ഫെറോന വികാരി ഫാ .ജെറോം ചിങ്ങംതറ സ്വാഗതം പറഞ്ഞു. കോഴിക്കോട് രൂപത പാക്സ് മീഡിയ ഡയറക്ട്ടർ ഫാ സൈമൺ പീറ്റർ ലോഗോയുടെ പ്രതീകാത്മക അർത്ഥം വിശദീകരിച്ചു.

2025 ജനുവരി 4 നൂ വൈകിട്ട് നാലുമണിക്ക് ക്രിസ്മസ് സന്ദേശമായി നടത്തുന്ന മെഗാ ഘോഷയാത്രയാണ് ഫെലിക്സ് നത്താലിസ്, ഇതിൻറെ ഭാഗമായി സിറ്റി സെൻ്റ് ജോസഫ് ദേവാലയത്തിൽ നിന്നും ആയിരത്തിലധികം ക്രിസ്മസ്
പാ പ്പാമാരുടെ അകമ്പടിയോടെ ആരംഭിക്കുന്ന വർണ്ണശബളമായ ഘോഷയാത്ര കോഴിക്കോട് ബീച്ചിൽ ഫ്രീഡം സ്ക്വയറിൽ വിവിധ ക്രിസ്മസ് പരിപാടികളോടെ നടക്കും.