മുനമ്പം റിലേ നിരാഹാര സമരം നാല്പത്തി ഒൻപതാം ദിനത്തിലേക്ക്
മുനമ്പം : റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടണമെന്നാവശ്യപ്പെട്ട് മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാര സമരം നാല്പത്തി ഒൻപതാം ദിനത്തിലേക്ക് . നാല്പത്തിയെട്ടാം ദിന നിരാഹാര സമരം സഹവികാരി ഫാ.ആന്റണി തോമസ് പോളക്കാട്ട് സിപി ഉദ്ഘാടനം ചെയ്തു.
മുനമ്പം തിരുക്കുടുംബ ദേവാലയ മതബോധന അധ്യാപകരും, വേളാങ്കണ്ണിമാതാ ഇടവക ജനങ്ങളും നിരാഹാരമിരുന്നു. ഒരു മനസ്റ്റോടെ, ഐക്യത്തോടെ സമരം ചെയ്യുമ്പോൾ നമ്മളെ തോൽപ്പിക്കുക സാധ്യമല്ലെന്ന് കോതമംഗലം രൂപത മാർ സ്റ്റീവാ ടൗൺ പള്ളി വികാരി ഫാ ജിയോ താടിക്കാട്ട് ഉദ്ബോധിപ്പിച്ചു. പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന ദേവാലയ അംഗങ്ങൾ, നോസർ ഇന്ത്യ സംഘടനാ ഭാരവാഹികൾ, എന്നിവർ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.