മുനമ്പം: റവന്യൂ അവകാശങ്ങൾ പുന:സ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹാരസമരം സമരത്തിൻ്റെ നാല്പത്തിയെട്ടാം ദിനം.വികാരി ഫാ ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. നാൽപ്പത്തിയേഴാം ദിനം നിരാഹാരം ഇരുന്നത് പ്രദേശ വാസികളായ ഇരുപതുപേർ ആയിരുന്നു.
സമര മുഖം പോരാട്ടത്തിന്റെ മൂല്യങ്ങൾ ഉൾകൊണ്ട് കൊണ്ട് പൊരുതാൻ ഉള്ളതാണ് എന്ന് ഹോളി ഹോം കൂട്ടായ്മ ആനിമേറ്റർ ഫാ. ഇമ്മാനുവൽ എസ്ജെ പ്രസ്താവിച്ചു. ഹോളി ഹോം ചെയർമാൻ ഷിജു ജോസഫ്, ഷിജു ജോസഫ്, ജോർജ് ആന്റണി, ജെസ്റ്റിൻ കെ. ജി, ഷിബു ജോസഫ് എന്നിവർ സംസാരിച്ചു .
വൈപ്പിൻ കലാകാരന്മാരുടെ സാംസ്കാരിക കൂട്ടായ്മയായ വാവ സംസ്ക്കാരിക സംഘടന അംഗങ്ങളായ ബെന്നി പി നായരാമ്പലം, സിപ്പി പള്ളിപ്പുറം, മജീദ് എടവനക്കാട്, വിവേകാനന്ദൻ മുനമ്പം, ഞാറക്കൽ ശ്രീനി, പൗളി വത്സൻ മറ്റു ഭാരവാഹികൾ എന്നിവർ ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിച്ചു.