കോഴിക്കോട് :കോഴിക്കോട് :സഭയിൽ സ്നേഹത്തിന്റെ
നവ സംസ്കാരം വളർത്തിയെടുക്കണമെന്ന് കെആർഎൽസിസി അധ്യക്ഷനും കോഴിക്കോട് രൂപത മെത്രാനുമായബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ .
ഭാരത ലത്തീൻ മെത്രാൻ സമിതി (സി സി ബി ഐ )യുടെ ദേശീയ അജപാലനസമിതി മിഷൻ 2033 ൻ്റെ കോഴിക്കോട് രൂപതതല ഉദ്ഘാടനം
മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭാ മക്കളിൽ സഭയോടുള്ള സ്നേഹത്തിന്റെ പുതു സംസ്കാരം വളർത്തി എടുക്കുന്നതിന്റെ ആവശ്യകത അനിവാര്യമാണെന്നും ക്രിസ്തുരാജൻ്റെ തിരുനാൾ പ്രസംഗമധ്യേ പിതാവ് വിശ്വാസികളെ ഓർമിപ്പിച്ചു.
കത്തീഡ്രൽ വികാരി റവ.ഡോ.ജെറോം ചിങ്ങംതറ,രൂപത ചാൻസിലർ
ഫാ.സജിവ് വർഗീസ്,ഫാ.പയസ് SJ, ഫ.ജിയോലിൻ,ഫാ. ടോണി,ഫാ. റിജോയ്,
ഫാ.ഷാന്റോ എന്നിവർ സന്നിഹിതരായിരുന്നു