ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് തുടങ്ങും . ഡിസംബർ 20 വരെനീളുന്ന സമ്മേളനത്തിൽ അമേരിക്കയിൽ അദാനിക്കെതിരായായ വഞ്ചാനാ കേസ് വിവാദമാക്കാനാണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം.
പാർലമെന്റ് സമ്മേളനത്തിനു മുന്നോടിയായി ഞായറാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു. വഖഫ് നിയമ ഭേദഗതി, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലുകൾ ഈ സമ്മേളന കാലയളവിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം.
പ്രയിങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ . മറ്റ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും ഉടൻ ഉണ്ടാകും.
വയനാട് ഉരുൾപൊട്ടൽ ദുരന്തമായിരിക്കും പ്രിയങ്ക ആദ്യം ഉന്നയിക്കുന്ന വിഷയമെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.