ആലപ്പുഴ: KRLCC യുടെ നിർദ്ദേശാനുസരണം കേരളത്തിലെ ലത്തീൻ രൂപതകളിൽ നടത്തപ്പെടുന്ന ജനജാഗരത്തിന്റ രണ്ടാം ഘട്ടം, ആലപ്പുഴ രൂപതയിലെ അർത്തുങ്കൽ, കാട്ടൂർ, ആലപ്പുഴ, കണ്ടക്കടവ് ഫെറോനകളിലെ 14 ഇടവകളിൽ നടന്നു. സമനീതിയും, അവകാശസംരക്ഷണവും ലക്ഷ്യമാക്കി നടത്തപ്പെടുന്ന ജനജാഗരത്തിൽ, ലത്തീൻ കത്തോലിക്കർ അനുഭവിക്കുന്ന വിവിധ പ്രശനങ്ങൾ, ലത്തീൻ പാരമ്പര്യം, ലത്തീൻ കത്തോലിക്ക സഭ സമൂഹത്തിന്റെ എകോപനത്തിന്റെയും, ശാക്തികരണത്തിന്റെയും അനിവാര്യത, പ്രാദേശികമായി അനുഭപ്പെടുന്ന നിരവധിയായ പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടുന്നു.
വിവിധ ഇടവകളിൽ നടത്തപ്പെട്ട ജന ജാഗരം ഫാ. സേവ്യർ കുടിയാം ശ്ശേരി, ഫാ. യേശുദാസ് കാട്ടുങ്കൽതയിൽ,ഫാ. ഡാർവിൻ ഈരേശേരിൽ, ഫാദർ സന്തോഷ് പുളിക്കൽ, ഫാദർ തോമസ് ചുള്ളിക്കൽ, ഫാദർ അലക്സാണ്ടർ കൊച്ചിക്കാരൻ വീട്ടിൽ, ഫാദർ ഫ്രാൻസിസ് സേവ്യർ, ഫാദർ ഷൈജു ചിറയിൻ, ഫാദർ ജോസ് അറയക്കൽ, ഫാദർ ജോസഫ് മരക്കാശ്ശേരി, എന്നിവർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ രൂപതയിലെ 3-ാം ഘട്ട ജനജാഗരം ഡിസംബർ മാസം ഒന്നാം തിയതി ആലപ്പുഴ രൂപത യിലെ വിവിധ ഇടവകളിൽ നടത്തപ്പെടും.