പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതെ ഫലം മാറി മറിയുന്നു. എൻഡിഎ സ്ഥാനാര്‍ഥി സി കൃഷ്ണകുമാറാണ് നിലവില്‍ 400 ഓളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നത്. ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കൃഷ്ണകുമാറിന് ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം ഉണ്ടായിരുന്നുവെങ്കിലും രണ്ടാം റൗണ്ടില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തലില് ഭൂരിപക്ഷം തിരിച്ചുപിടിച്ചിരുന്നു.
എന്നാല്‍, അഞ്ചാം റൗണ്ടില്‍ എൻഡിഎ സ്ഥാനാര്‍ഥി വീണ്ടും ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു. അതേസമയം, കഴിഞ്ഞ തവണത്തേക്കാൾ പാലക്കാട് നഗരസഭയിൽ ഇത്തവണ ബിജെപിക്ക് വോട്ടുകൾ കുറഞ്ഞു. കോൺഗ്രസിലേക്കാണ് ബിജെപി വോട്ടുകൾ ചോർന്നത്. രാഹുൽ മാങ്കൂട്ടത്തിലിന് കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 430 വോട്ട് കൂടി. സിപിഎം സ്വതന്ത്ര സ്ഥാനാർത്ഥി പി സരിന് 111 വോട്ടും വർധിച്ചു.