തിരുവനന്തപുരം: മുനമ്പത്തെ വഖ്ഫ് ഭൂമി സംബന്ധിച്ച വിഷയത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുനമ്പത്തെ നിലവിലെ താമസക്കാരെ ആരെയും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ്. മുനമ്പം സമര സമിതിയുമായി ഓണ്‍ലൈനായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യം ഉറപ്പ് നല്‍കിയത്.
സമരത്തില്‍ നിന്ന് പിന്മാറണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി സമര സമിതി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു. അതേസമയം, ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ച മുനമ്പം സമരസമിതി പക്ഷെ, സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളി.
വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ഒപ്പം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്സമരത്തില് നിന്ന് പിന്മാറണമെന്നും കമ്മീഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാര്‍ പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി സമര സമിതി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു.
അതേസമയം, ജുഡീഷ്യല്‍ കമ്മീഷനോട് സഹകരിക്കുമെന്ന് യോഗത്തില്‍ മുഖ്യമന്ത്രിയെ അറിയിച്ച മുനമ്പം സമരസമിതി പക്ഷെ, സമരം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന തള്ളി. വഖഫ് ആസ്തി വിവര പട്ടികയില്‍ നിന്ന് ഭൂമി ഒഴിവാക്കും വരെ നിരാഹാര സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.
ഒപ്പം മുഖ്യമന്ത്രി നേരിട്ട് ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന സര്‍ക്കാറിന്റെ നിര്‍ദേശം വഖഫ് ബോര്‍ഡ് അംഗീകരിച്ച വിവരവും മുഖ്യമന്ത്രി സമരക്കാരെ യോഗത്തില്‍ അറിയിച്ചു. മുനമ്പത്തെ ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന് മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും. കോടതിയിലുള്ള കേസില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും.