തൃശൂര്‍: ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ യുആര്‍ പ്രദീപ് മുന്നേറുന്നു. ചേലക്കരയിൽ എൽഡിഎഫ് ലീഡ് പതിനായിരത്തിലേക്ക് യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്.
തപാല്‍ വോട്ടുകളില്‍ പ്രദീപിന് കൃത്യമായ മുന്നേറ്റമുണ്ടാക്കാനായി. യുഡിഎഫ് സ്ഥാനാര്‍ഥി മുന്‍ എംപി രമ്യഹരിദാസാണ് പ്രദീപിന്റെ മുഖ്യ എതിരാളി. കെ ബാലകൃഷ്ണനാണ് ബിജെപിയില്‍ നിന്ന് ജനവിധി തേടുന്നത്.
സ്ഥലത്തെ മുന്‍ എംഎല്‍എയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാലാണ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.