പനങ്ങാട് :പാവപ്പെട്ടവരോട് കരുതലോടെ പെരുമാറിയിരുന്ന വ്യക്തിത്വമായിരുന്നു ഫാ.ആന്റണി കൂമ്പയിലിൻ്റേതെന്ന് കണ്ണൂര്‍ ബിഷപ് ഡോ.അലക്സ് വടക്കുംതല പറഞ്ഞു.
ദേശവാര്ത്തയും കൂമ്പയില്‍ കുടുംബവും സംയുക്തമായി കൂമ്പേലച്ചന്റെ ജന്മശതാബാദി നാളില്‍ സംഘടിപ്പിച്ച ജനകീയ സ്മരണാഞ്ജലി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപതാ മെത്രാസന മന്ദിരത്തില്‍ സഹായം അഭ്യര്‍ഥിച്ച് എത്തുന്നവര്‍ക്കൊക്കെ പ്രൊക്കുറേറ്റര്‍ സ്ഥാനത്തിരുന്നു കൊണ്ട് അതിരൂപതയുടെ സഹായം ചെയ്യുന്നതിനു പുറമെ സ്വന്തമായി ധനസഹായവും കുമ്പേലച്ചൻ ചെയ്യുമായിരുന്നുവെന്ന് ബിഷപ് കൂട്ടിച്ചേർത്തു. ഷെവ.ഡോ.പ്രീമൂസ് പെരിഞ്ചേരി അധ്യക്ഷനായിരുന്നു.
വരാപ്പുഴ അതിരൂപത വികാരി ജനറൽ മോണ്‍.മാത്യു ഇലഞ്ഞിമിറ്റം മുഖ്യപ്രഭാഷണം നടത്തി. കെ.ബാബു എംഎല്‍എ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.കര്‍മിലി, കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ.ഷെറി.ജെ.തോമസ്,പനങ്ങാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം.ദേവദാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജോസ് വര്‍ക്കി, പഞ്ചായത്ത് മെമ്പര്‍ എ.കെ.സജീവന്, എന്‍.എന്‍.പ്രസേനന്‍, പനങ്ങാട് സെന്റ് ആന്റണീസ് ഇടവക വികാരി ഫാ.വില്യം നെല്ലിക്കല്‍, , എം.ഡി.ബോസ് എന്നിവര്‍ സംസാരിച്ചു. ഐസക് കാട്ടടി സ്വാഗതവും ഡോ.സൈമണ്‍ കൂമ്പയില്‍ നന്ദിയും പറഞ്ഞു.