മുനമ്പം : മുനമ്പം ജനതയുടെ ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് മലങ്കര ഓർത്തഡോക്സ് അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത
ആവശ്യപ്പെട്ടു.
അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സെർവിസസിൻ്റെ നേതൃത്വത്തിൽ മുനമ്പം സമരപന്തലിൽ നടത്തിയ ഐക്യദാർഡ്യ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഇത് ക്രൈസ്തവരുടെ മാത്രം പ്രശ്നമല്ലെന്നും സമൂഹത്തിന്റെ മൊത്തത്തിലുള്ള ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. റവന്യൂ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മുനമ്പം ജനത ധർമ്മസങ്കടത്തിലാണ്. നീതി ലഭിക്കുന്നതിനുവേണ്ടിയുള്ള അവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
വോട്ട് ബാങ്ക് മാത്രം ലക്ഷമിട്ടുള്ള പ്രവർത്തനങ്ങൾക്കപ്പുറം പ്രശ്നപരിഹാരത്തിനുള്ള മാർഗങ്ങൾ തേടാൻ രാഷ്ട്രീയ നേതൃത്വം തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിഎസ് ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് എമിറേറ്റ് ഉമ്മൻ ജോർജ് അധ്യക്ഷത വഹിച്ചു .ബിലീവേഴ്സ് ചർച്ച് പ്രതിനിധി മാത്യൂസ് മാർ സിൽവനിയോസ്, മാർത്തോമാ സഭ പ്രതിനിധി ഡോ.സി.എ വർഗീസ്, സാൽവേഷൻ ആർമി പ്രതിനിധി സാജു ഡാനിയേൽ, റവ.ഡോ. തോമസ് റമ്പാൻ, ഫാ. കെ കെ മാർക്കോസ് , ജോർജ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
റിലേ നിരാഹാര സമരത്തിൻ്റെ മുപ്പത്തി ഏഴാം ദിനത്തിൽ ഷിജി വിശേഷ് ,മേഴ്സി ജോസഫ് ,ഷീന ഡിക്സൺ ,റോസി ജോളി, സോളി സെബാസ്റ്റ്യൻ ,ജിനി ബെന്നി ,റീന ആന്റണി ,മീന ജോളി ,ബെർളി കുരിശിങ്കൽ,വർഗീസ് ഇത്തിത്തറ ,വിൻസൻ കുളങ്ങര , ജിംസി ആന്റണി എന്നിവർ നിരാഹാരമിരുന്നു.
മാർത്തോമ കോട്ടയം കൊച്ചി രൂപത വികാരി ജനറൽ റവ.ഡോ.
മാത്യു ജോബ്, ചാലക്കുടി ഹോളി ഫാമിലി ദേവാലയ വികാരി ഫാ.ജൈജു ഇലഞ്ഞിക്കൽ, സെന്റ്. വിൻസെന്റ് ഡി പോൾ സംഘടന സെക്രട്ടറി ജോയ് പത്യാല, കൈക്കാരൻ ജോഷി മേച്ചേരി,സിസ്റ്റർ ഡോ. റൂബി ജോർജ് സിടിസി, നെയ്യാറ്റിൻകര രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ അനിൽകുമാർ, കെഎൽസിഎ ജനറൽ സെക്രട്ടറി വികാസ് കുമാർ, രൂപത ആനിമേറ്റർ സജികുമാർ, മലയാളി അസോസിയേഷൻ ഭാരവാഹി ജി ശിവശങ്കർ, ഡാൻസ് ആൻഡ് കൊറിയോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കൺവീനർ ബിനു ലോറൻസ്, ബിജെപി സംസ്ഥാന കൺവീനർ ഡോ. സി .എം ജോയ് എന്നിവർ സമര പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.