പത്തനാപുരം: പുനലൂർ രൂപതയിൽ വിവിധ ഇടവകകളിൽ പ്രവർത്തിക്കുന്ന സിസ്റ്റേഴ്സിന്റെ കൂടിവരവും സപ്തതല പ്രാർത്ഥനയും വിവിധ ശുശ്രൂഷ സമിതിയെകുറിച്ചുള്ള ക്ലാസുകളും പത്തനാപുരം സെയിന്റ് സേവിയേഴ്സ് ആനിമേഷൻ സെന്റ്റിൽ നടത്തി.
പുനലൂർ രൂപതയിലെ സന്ന്യസ്തർക്ക് വേണ്ടിയുള്ള എപ്പിസ്കോപ്പിൽ വികാരി മോൺ. ജോസഫ് റോയ് സ്വാഗതം ആശംസിച്ചു.പുനലൂർ രൂപതാ അധ്യക്ഷൻ ബിഷപ് സെൽവിസ്റ്റർ പൊന്നുമുത്തൻ സപ്തതല പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
“സന്ന്യസ്ത ജീവിതവും പ്രേക്ഷിത ദൗത്യവും “ എന്ന വിഷയത്തെക്കുറിച്ച് അഞ്ചൽ SRA പ്രൊവിൻഷ്യൽ സിസ്റ്റർ ദീപ മേരി ക്ലാസ്സ് എടുത്തു.
അടിസ്ഥാന സഭാ സമൂഹത്തിലെ വിവിധ ശുശ്രൂഷ സമിതിയെക്കുറിച്ച് പുനലൂർ രൂപത ശുശ്രൂഷ സമിതി കോഡിനേറ്റർ ഫാദർ ബെനഡിക്റ്റ് തേക്കുവിള ക്ലാസ്സ് നയിച്ചു .സിസ്റ്റർ റോസ് കരോളിൻ എം എസ് എസ് ടി നന്ദി അറിയിച്ചു.