മുനമ്പം: നീതി നടത്തുന്നതിലെ കാലവിളംബം അക്ഷന്തവ്യമായ അപരാധമാണെന്ന് തലശ്ശേരി അർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി . മുനമ്പം സമരപന്തൽ സന്ദർശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
ഒരു ജനത റവന്യൂ അവകാശങ്ങൾക്ക് വേണ്ടി 32 ദിവസം ഉപവാസമിരിക്കേണ്ടി വരുന്നത് ജനാധിപത്യത്തിന് അപമാനമാണ്. നീതി ആരുടെയും ഔദാര്യമല്ല അവകാശമാണ് . മുനമ്പം സമരത്തെ നിർവീര്യമാക്കാമെന്ന് ആരും തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. മുനമ്പം ജനത ഉയർത്തിയ വിഷയം മുനമ്പത്തിൻ്റെ ഭൂപ്രദേശത്ത് ഒതുങ്ങുന്നതല്ലെന്നും അവർ നാടിന് നല്കിയ ചരിത്ര സംഭാവനയാണെന്നും അദ്ദേഹം പ്രസ്താവിച്ചു.
തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസ് പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത്,കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ ,അതിരൂപത കെസിവൈഎം ഡയറക്ടർ ഫാ. അഖിൽ മുക്കുഴി, പ്രസിഡൻ്റ് ജോയൽ പുതുപറമ്പിൽ, ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, കത്തോലിക്ക കോൺഗ്രസ് നെല്ലിക്കാംപൊയിൽ ഫൊറോന പ്രസിഡൻ്റ് തോമസ് വർഗ്ഗീസ്, മുക്തിശ്രീ ഭാരവാഹി ഷെൽസി കാവനാടി, കത്തോലിക്ക കോൺഗ്രസ് യുവജന വിഭാഗം അംഗം സിജോ കണ്ണെഴുത്ത് ,കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ ഫിലിപ്പ് കവിയിൽ, ഫാ. ആൻ്റണി സേവ്യർ, ഭൂസംരക്ഷണ സമിതി ചെയർമാൻ ജോസഫ് റോക്കി,കൺവീനർ ജോസഫ് ബെന്നി എന്നിവർ പ്രസംഗിച്ചു.
റിലേ നിരാഹാരസമരത്തിൻ്റെ മുപ്പത്തിരണ്ടാം ദിനം വികാരി ഫാ.ആന്റണി സേവ്യർ തറയിൽ സിപി ഉദ്ഘാടനം ചെയ്തു. മുപ്പത്തിരണ്ടാം ദിനത്തിൽ പ്രദേശവാസികളായ ലിസി ആന്റണി, മീനാകുമാരി രാജേഷ്, സോഫി വിൻസന്റ്, ഷാലറ്റ് അലക്സാണ്ടർ, ജെയിംസ് ആന്റണി, കുഞ്ഞുമോൻ ആന്റണി എന്നിവർ നിരാഹാരമിരുന്നു.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,മുൻ മന്ത്രി ഡൊമിനിക്ക് പ്രസന്റേഷൻ, മുൻ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രൻ,എഐടിയുസി ജില്ലാ ജനറൽ സെക്രട്ടറി കെ. എം ദിനകരൻ, സംസ്ഥാന പ്രസിഡന്റ് ടി.ജെ ആഞ്ചലോസ്, മത്സ്യത്തൊഴിലാളി സംസ്ഥാന സെക്രട്ടറി ടി.രഘുവരൻ,ആകാശപ്പറവകൾ മലയാറ്റൂർ സംഘടന പ്രതിനിധിയായ ബ്രദർ എം.ടി ചാക്കോ , പട്ടികജാതി ആദി മാർഗി മഹാ ചണ്ഡാള ബാബ മല വാരി, എറണാകുളം ശ്രീരാമദാസ ആശ്രമത്തിലെ സ്വാമി ഹരിദാസാനന്ത സരസ്വതി, മുനമ്പം ഫിഷ് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എ.ആർ ബിജുകുമാർ, വി. വി അനിൽ, എംഎസ്ടിഎ സെക്രട്ടറി പി . എസ് ഷൈൻ, തയ്യൽ തൊഴിലാളി സംസ്ഥാന ചെയർമാൻ എലിസബത്ത് അസീസി എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി.