വയനാട്: നാളെ ) ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വയനാട്ടിലും ചേലക്കരയിലും ഇന്ന് നിശബ്ദ പ്രചാരണം. ബഹളങ്ങളൊന്നുമില്ലാതെ പരമാവധി വോട്ടര്‍മാരെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ഥികള്‍. പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചകളും ചര്‍ച്ചകളുമാണ് സ്ഥാനാര്‍ഥികളുടെ ഇന്നത്തെ പ്രധാന പരിപാടി.
അതേസമയം വിവിധ ഇടങ്ങളില്‍ ഇന്ന് രാവിലെ എട്ട് മണി മുതല്‍ പോളിങ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ചെറുതുരുത്തി സ്കൂളില്‍ നിന്നാണ് വോട്ടിങ് യന്ത്രങ്ങള്‍ അടക്കം വിതരണം ചെയ്യുക. ഉച്ചയോടെ വിതരണം പൂര്‍ത്തിയാക്കും.
മൂന്ന് സ്ട്രോങ് റൂമുകളിലായാണ് 180 ബൂത്തുകളിലേക്കുള്ള ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്നത്. മെഷിനുകള്‍ തകരാര്‍ ഉണ്ടായേക്കാമെന്നത് മുന്നില്‍ കണ്ട് 180 ബൂത്തുകള്‍ക്കായി ആകെ 236 മെഷീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.