കൊച്ചി: കേരള റീജിണൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം നടത്തിവരുന്ന ജനജാഗരം ജനസമ്പർക്ക പരിപാടിയുടെ തുടർച്ചയായി കൊച്ചി രൂപതയിൽ കണ്ണമാലി ഫൊറോന തല സമ്മേളനങ്ങൾ സെൻ്റ് ആൻ്റണീസ് ഇടവകയിൽ ആരംഭം കുറിച്ചു.
കൊച്ചി രൂപത വികാരി ജനറൽ മോൺ.ഷൈജു പര്യാത്തുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു.
കണ്ണമാലി ഫൊറോനാ വികാരി ഫാ ജോപ്പൻ അണ്ടിശേരിൽ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു . അല്മായ കമ്മീഷൻ ഡയറക്ടർ ഫാ.ആന്റണി കുഴിവേലിൽ ,ടി. എ. ഡാൽഫിനും, സോണി പവേലിൽലും ക്ലാസുകൾക്ക് നേതൃത്വം നൽകി. പ്രാദേശിക വികസന പ്രശ്നങ്ങളും അധികാരത്തിലെ പങ്കാളിത്തം സംബന്ധിച്ചും വിഭവങ്ങളുടെ നിതിപുർവ്വമായ വിതരണത്തെ സംബന്ധിച്ചും യോഗം ചർച്ച ചെയ്തു.
തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട ആശങ്കകൾ അകറ്റണമെന്നും, ചെല്ലാനം തീരപ്രദേശത്തെ വഖഫുമായി ബന്ധപ്പെടുത്തി നടത്തുന്ന കള്ളപ്രചരണം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉദ്ഘാടന സമ്മേളനത്തിൽ ബിജു മാത്യു അഴീക്കൽ, ജോബ് പുളിക്കിൽ, പീറ്റർ പി. ജോർജ് , മോളി മൈക്കിൾ, ഷാജു ആനന്ദശേരി, കെ ജെ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. മാത്യു ആലുങ്കൽ നന്ദി പറഞ്ഞു.