മുനമ്പം: തീരജനത 28 ദിവസമായി മുനമ്പത്ത് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെഎൽസിഎ കോട്ടപ്പുറം രൂപത ഏകദിന ഉപവാസ സമരം നടത്തി. തുടർന്ന് സമരപന്തലിൽ നിന്ന് ചെറായി ജംഗ്ഷനിലേക്ക് ബൈക്ക് റാലി നടന്നു.
സമാപന സമ്മേളനം കെആർഎൽസിസി വൈസ് പ്രസിഡൻ്റ് ജോസഫ് ജൂഡ് ഉദ്ഘാടനം ചെയ്തു. കെഎൽസിഎ പ്രസിഡൻ്റെ അനിൽ കുന്നത്തുർ അദ്ധ്യക്ഷത വഹിച്ചു .കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ മുഖ്യപ്രഭാഷണം നടത്തി.സിപ്പി പള്ളിപ്പുറം, ജോയ് ഗോതുരുത്ത്, അലക്സ് താളൂപാടത്ത്, ലോറൻസ് പി ആർ , ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
സമരത്തിൽ ജോൺസൺ മങ്കുഴി, ഇ ഡി. ഫ്രാൻസിസ്, ജോസഫ് കോട്ടപറമ്പിൽ, കൊച്ചുത്രേസ്യ, അഗസ്റ്റിൻ ചിറയത്ത്, സേവ്യർ പടിയിൽ, പി എഫ് ലോറൻസ്, ജെയ്സൺ കുറുമ്പതുരുത്ത്. ഡഗ്ലസ് ആൻ്റെണി തുടങ്ങിയവർ ഉപവാസം അനുഷ്ഠിച്ച് സമരത്തിന് നേതൃത്വം നൽകി. മുനമ്പം നിവാസികളുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നും നീതിപൂർണ്ണമായി പ്രശ്നം സത്വരം ശാശ്വതമായി പരിഹരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അനിൽ കുന്നത്തൂർ ആവശ്യപ്പെട്ടു.