ന്യൂ ഡൽഹി: 2024 നവംബർ 4 ന് മൂന്ന് കോടിയിലധികം ആളുകളാണ് ട്രെയിനിൽ യാത്ര ചെയ്തത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയില്‍വേ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
അന്നേദിവസം 120.72 ലക്ഷം നോൺ-സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. അതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 101.29 ലക്ഷം റിസർവ് ചെയ്യാത്ത യാത്രക്കാരും ഉൾപ്പെടുന്നു. ഇതുകൂടാതെ സബര്‍ബന്‍ മേഖലയില്‍ 180 ലക്ഷം യാത്രക്കാരാണ് ഇന്ത്യന്‍ റെയില്‍വേയെ ആശ്രയിച്ചത്.
ഈ വർഷത്തെ ഏറ്റവും തിരക്കേറിയ മാസത്തിലാണ് ഇന്ത്യൻ റെയിൽവേ ഈ നേട്ടം കൈവരിച്ചതെന്നും ഇത് ഇന്ത്യൻ റെയിൽവേയുടെ പ്രവർത്തന കാര്യക്ഷമതയെ പ്രതിഫലിപ്പിക്കുന്നതായും റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.