കൊച്ചി: വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവകകളിലും പ്രവർത്തിക്കുന്ന കുടുംബയൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലീൻ കൊച്ചി ഉദ്ഘാടന കർമ്മം വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ നിർവഹിച്ചു .
നമ്മുടെ നാടിനോടും സംസ്കാരത്തോടുമുള്ള അലസ മനോഭാവം മാറ്റപ്പെടണമെന്നും വൃത്തിയുള്ള അന്തരീക്ഷമാണ് ആരോഗ്യകരമായ ജീവിതത്തിന് അടിസ്ഥാനം എന്നും ആർച്ച് ബിഷപ്പ് ഓർമപ്പെടുത്തി.
നെയ്യാറ്റിൻകര രൂപതയുടെ മെത്രാൻ ഡോ.വിൻസൻ്റ് സാമുവൽ, വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ, കൊച്ചിമേയർ അഡ്വ.അനിൽകുമാർ, എംപി ശ്രീ. ഹൈബി ഈഡൻ ,എംഎൽഎ ശ്രീ. ടി ജെ വിനോദ്, കൗൺസിലർമാരായ ശ്രീ ഹെൻട്രി ഓസ്റ്റിൻ, ശ്രീ മനുജേക്കബ്,ശ്രീ ജോർജ് നാനാട്ട്, ശ്രീമതി മിനി ദിലീപ്,കോഡിനേറ്റർമാരായ ശ്രീ ജോബി തോമസ് ,നവീൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൊച്ചിൻ മറൈൻ ഡ്രൈവ്,ക്വീൻസ് വാക്വേ ,മാർക്കറ്റ് റോഡ്,ഹൈക്കോർട്ട് റോഡ് എന്നിവിടങ്ങളിൽ സന്നദ്ധ പ്രവർത്തകർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.എല്ലാ പ്രവർത്തനങ്ങൾക്കും വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടറേറ്റ് നേതൃത്വം നൽകി.