കൊച്ചി :മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യവുമായി കോഴിക്കോട് രൂപതയിൽ നിന്നും വൈദികരും സന്യസ്ഥരും, വിവിധ സംഘടന പ്രതിനിധികളും, യുവജനങ്ങളും എത്തി. വഖഫ് നിയമം മുനമ്പം ജനതയുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ പ്രതിരോധം തീർക്കുമ്പോൾ,
ജനാധിപത്യപരമായ ഇടപെടലുകൾ പോലും നടത്താൻ കൂട്ടാക്കാത്ത സർക്കാർ നടപടികൾക്കെതിരെ പ്രതിഷേധമുയർത്തി.
കോഴിക്കോട് രൂപതാ ചാൻസലർ, ഫാ ജെറോം ചിങ്ങം തറ , ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും മുനമ്പം ജനതയുടെ കണ്ണീർ ഒപ്പാൻ അവരുടെ പോരാട്ടങ്ങൾ ക്കൊപ്പം അവരുടെ കൂടെ ഉണ്ടാവുമെന്നും സമരം ഉദ്ഘാടനം ചെയ്ത അദ്ദേഹം പറഞ്ഞു.
കെ എൽ സി എ രൂപത പ്രസിഡന്റ് ബിനു എഡ്വേർഡ്, കെ ൽ സി എ സംസ്ഥാന വൈസ് പ്രസിഡന്റ് നൈജു അറക്കൽ സാമൂഹിക ക്ഷേമസമിതി ഡയറക്ടർ, ഫാ ആൽഫ്രഡ് തുണ്ടത്തിൽ,ഫാ. ജിയോലിൻ, klcwa പ്രസിഡന്റ് വിനു ഗിൽബർട്ട്,Dss അമല പ്രൊവിൻഷ്യൽ കൗൺസിലർ സിസ്റ്റർ. ഹരിത dss ഫാ സൈമൺ പീറ്റർ പാക്സ് കമ്മ്യൂണിക്കേഷൻ ,സിസ്റ്റർ. ഷിൻസി ലുക്കോസ് ചാരിറ്റി, സിസ്റ്റർ. പ്രിയ, സിസ്റ്റർ തെരസീന, സിസ്റ്റർ. ലിസി അമ്പാട്ട്,കെസിവൈഎം രൂപതാ ഡയറക്ടർ, ഫാ സനൽ ലോറൻസ്, പ്രസിഡന്റ് അമൽ, രൂപത പാസ്ററ് റൽ സെക്രട്ടറി ജോയ് ടി. ഫ്., അമൽ അനീറ്റ സെബാസ്റ്റ്യൻ, എബി, ക്രിസ്റ്റി തുടങ്ങിയവർ സംസാരിച്ചു.