മുനമ്പം : മുനമ്പം വിഷയത്തിൽ ഭരണകൂടത്തിന്റെ മൗനം അത്ഭുതപ്പെടുത്തുന്നതെന്ന് ചങ്ങനാശ്ശേരി ആർച്ച്ബിഷപ്പ് മാർ തോമസ് തറയിൽ . സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ മുനമ്പം ജനത നടത്തുന്ന നിരാഹാര സമരത്തിന്റെ ഇരുപത്തിരണ്ടാം ദിനത്തിൽ സമരപ്പന്തൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം . മുനമ്പത്തെ സമരം അനീതിപരമായ വ്യവസ്ഥിതികളോടുള്ള സമരമാണ് . ഇത് പൊതു സമൂഹത്തിൻ്റെ പ്രശ്നമാണെന്നും മാനുഷിക മൂല്യങ്ങളിൽ വിശ്വസിക്കുന്ന എല്ലാവർക്കും ഇത് വേദനയാകണമെന്നും അദ്ദേഹം പ്രസ്താവിച്ചു.
കോട്ടപ്പുറം ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ,അഖിലകേരള ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി മുൻ എംഎൽഎ യുമായ വി. ദിനകരൻ , സംസ്ഥാന സെക്രട്ടറി കെ. കെ. തമ്പി,ആലുവ കാർമ്മൽഗിരി സെമിനാരി പ്രൊഫസർ റവ.ഡോ. ജോഷി മയ്യാറ്റിൽ,ബിജെപി സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അഡ്വ. ബി . ഗോപാലകൃഷ്ണൻ, ചങ്ങനാശ്ശേരി അതിരൂപത വികാർ ജനറൽ മോൺ. സോണി തെക്കേക്കര, പാസ്റ്റൽ കൗൺസിൽ സെക്രട്ടറി ഡോ. രേഖ മാത്യുസ് ,
എകെസിസി ഗ്ലോബൽപ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ,വൈസ് പ്രസിഡണ്ട് രാജേഷ് ജോൺ,ജനറൽ സെക്രട്ടറി ബിനു ഡൊമിനിക്,ജീവകാരുണ്യ മനുഷ്യാവകാശ കൂട്ടായ്മയിലെ ഉണ്ണികൃഷ്ണൻ വേലായുധൻ ഇലഞ്ഞി,ചെറായി ഇടവക വികാരി ഫാ. ജോൺസൻ എലവുങ്കൽ, എഴുപുന്ന അമലോൽഭവ മാതാ ഇടവക വികാരി ഫാ. ജേക്കബ്ബ് കയ്യാല , കുടുംബി സേവാ സംഘം സ്റ്റേറ്റ് സെക്രട്ടറി എ. എസ്. ശ്യാംകുമാർ, ആംഗ്ലോ ഇന്ത്യൻ അസോസിയേഷൻ പള്ളിപ്പുറം യൂണിറ്റ് അംഗങ്ങളായ ജോസ് ഡികുഞ്ഞ,ബോബി റോഡ്രിഗ്സ്, മിൽട്ടൻ ലിവേര,
ഡെമോക്രാറ്റിക് ലേബർ പാർട്ടി നേതാക്കളായ സുഭാഷ് നായരമ്പലം , അരുൺ എം. എസ്., കരുണൻ സി. എ, ഇവാഞ്ചൽ ആശ്രമത്തിൽ നിന്നും ബ്രദർ അമൽ,കെസിവൈഎം വരാപ്പുഴ അതിരൂപത പ്രസിഡൻറ് രാജീവ് പി.,മനുഷ്യാവകാശ സംഘടനയുടെ ജില്ലാ കൺവീനർ വർക്കി ചാക്കോ , കോട്ടപ്പുറം രൂപത വികാർ ജനറൽ മോൺ. റോക്കി റോബി കളത്തിൽ എന്നിവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
മുനമ്പം – കടപ്പുറത്തെ സൂര്യ ക്രിക്കറ്റ് ക്ലബ്ബിലെ 15 അംഗങ്ങളും വിനീത് ദേവസി, സെൻസിലോ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘവും ഇരുപത്തിരണ്ടാം ദിനത്തിൽ നിരാഹാരമിരുന്നു. സമരം ഇരുപത്തിമൂന്നാം ദിനത്തിലേക്ക് പ്രവേശിച്ചു.അതേസമയം പ്രശ്നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഈ മാസം 16നാണ് യോഗം. ഓണ്‍ലൈനായാകും യോഗം ചേരുക. നിയമ, റവന്യൂ മന്ത്രിമാരും വഖഫ് ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാനും ഉള്‍പ്പെടെ യോഗത്തില്‍ പങ്കെടുക്കും.