കൽപ്പറ്റ: വയനാട് ലോക്സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി നാളെ മുതൽ ഏഴാം തീയതി വരെ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തും. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നാളെ മണ്ഡലത്തിൽ ഉണ്ടാവും.
നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ ഇരുവരും പ്രസംഗിക്കും.ഉച്ചയ്ക്ക് മൂന്ന് മണിക്ക് അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ പി അനിൽ കുമാർ എംഎൽഎ പത്രക്കുറിപ്പിൽ പറഞ്ഞു.
പ്രിയങ്ക ഗാന്ധി ഉച്ചയ്ക്ക് ഒരു മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടക്കുന്ന കോർണർ യോഗത്തിലും 2.30ന് കോറോമിൽ നടക്കുന്ന കോർണർ യോഗത്തിലും 4.45ന് കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടക്കുന്ന കോർണർ യോഗത്തിലും പങ്കെടുക്കും.തുടർന്ന് ഏഴാം തീയതി വരെ പ്രിയങ്ക മണ്ഡലത്തിൽ പ്രചരണത്തിനുണ്ടാവും