മുനമ്പം: തീര ജനത സ്വന്തം ഭ്രമിയുടെ റവന്യൂ അവകാശം പുനസ്ഥാപിക്കാൻ നടത്തുന്ന നിരാഹാര സമരത്തിൻ്റെ ഇരുപതാം ദിനത്തിൽ കോട്ടപ്പുറം ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിൽ നിരാഹാരമനുഷ്ഠിച്ചു.
ബിഷപ്പിനൊപ്പം കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. റോക്കി റോബി കളത്തിൽ, രാജു അന്തോണി ,ഫിലോമിന ജോസഫ് ,ബെന്നി കുറുപ്പശ്ശേരി ,എമേഴ്സൻ എന്നിവരും നിരാഹാരമനുഷ്ഠിച്ചു.
കോൺഗ്രസ് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് എ. ജി. സഹദേവൻ, കോൺഗ്രസ് വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ് എ. പി. ആന്റണി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സരിത സനിൽ, മറ്റു കോൺഗ്രസ് അംഗങ്ങൾ, ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ചെയർമാൻ പോൾ ചേന്നാമ്പിളി,ഓൾ കേരള ഗ്ലോബൽ കത്തോലിക്കാ കോൺഗ്രസ് ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, കാഞ്ഞിരപ്പള്ളി രൂപതാ കാത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഫാ. മനോജ് തുടങ്ങിയവർ സമരപന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.