എഴുപുന്ന: എഴുപുന്ന ശ്രീനാരായണപുരം റയിൽവേ ഗേറ്റ് നിലവിൽ 20 മുതൽ 30 മിനിറ്റ് വരെ അടച്ചിടുന്ന രീതിക്ക് മാറ്റം വരുത്തുവാൻ, ഇന്റർലോക്കിങ് സംവിധാനത്തിലേക്ക് മാറ്റണമെന്നു ആവശ്യപ്പെട്ടുകൊണ്ട് കെ.എൽ.സി.എ. എഴുപുന്നയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് ഭീമഹർജി സമർപ്പിക്കുന്നതിനായി ഒപ്പുശേഖരണം നടത്തി.ശ്രീനാരായണപുരം ജംഗ്ഷനിൽ നടന്ന ഒപ്പുശേഖരണം കെ. എൽ.സി.എ സംസ്ഥാന വൈസ്പ്രസിഡൻ്റ് സാബു കാനക്കാപ്പള്ളി ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡൻ്റ് ജെയിംസ് കണ്ടത്തിപ്പറമ്പിൽ അധ്യക്ഷത വഹിച്ചു.
തുടർന്ന് റെയിൽവേ ഗേറ്റിലും ജംഗ്ഷനുകളിലും പൊതുജനങ്ങളുടെ ഒപ്പുശേഖരണം നടത്തി. നിലവിൽ ട്രെയിൻ പാസ് ചെയ്യാൻ അരമണിക്കൂറോളം ഗേറ്റ് അടച്ചിടുന്നത് പള്ളുരുത്തി കുമ്പളങ്ങി ചെല്ലാനം എഴുപുന്ന ഭാഗങ്ങളിൽ നിന്നും ഈ റെയിൽവേ ഗേറ്റ് വഴി നാഷണൽ ഹൈവേയിലേക്ക് വരുന്ന യാത്രക്കാർക്ക് വൻ സമയനഷ്ടം ഉണ്ടാകുന്നു. റെയിൽവേഗേറ്റ് സിഗ്നൽ സംവിധാനത്തിലേക്ക് മാറ്റുന്നതോടെ 10 മിനുട്ടിൽ താഴെയാകും ഗേറ്റ് ക്ലോസിംഗ് ടൈം…ഭീമഹർജി റയിൽവേ മന്ത്രി, ഡിവിഷണൽ റയിൽവേ മാനേജർ, എം. പി. കെ. സി. വേണുഗോപാൽ എന്നിവർക്കു സമർപ്പിക്കും.
സെക്രട്ടറി സെൽബൻ അറക്കൽ, ട്രഷറർ റോബർട്ട് കിങ്കരംതറ, രൂപതാ മാനേജിംഗ് കൗൺസിൽ അംഗം ജോളി പവേലിൽ, അരൂർ മേഖലാ പ്രസിഡൻ്റ് സൈമൺ നീലിവീട്, ജോഷി കണ്ടേക്കാട്ട്, CR ആൻ്റണി ചാമക്കുഴിഎന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.