മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പതിനഞ്ചാം ദിനത്തിലേക്ക് . എസ്എൻഡിപി മുനമ്പം ശാഖാ മെമ്പറും ജനകീയ സമിതി ചെയർമാനുമായ ഷിബു കളപ്പുരക്കൽ, ഡോമിനിക് പുളിക്കൽ, ഷുഗുലൻ മഠത്തിശ്ശേരി വിജി ഷാജി മാവുങ്കൽ ,ബീന അബ്രോസ് ചെട്ടിക്കാട്ടുപറമ്പിൽ എന്നിവർ പതിനാലാം ദിനത്തിൽ നിരാഹാരമനുഷ്ഠിച്ചു.
ചെറായി ബീച്ച് ഓട്ടോ തൊഴിലാളി യൂണിയൻ അംഗങ്ങൾ സമരപന്തലിൽ ഐക്യദാർഢ്യവുമായി എത്തിച്ചേർന്നു.
കടുപ്പശ്ശേരിയിൽ നിന്നും സെൻ്റ് വിൻസൻ്റ് ഡി പോൾ സൊസൈറ്റി ഭാരവാഹികളും ക്രിസ്ത്യൻ സംഘടനയായ ക്രോസിൻ്റെ സംസ്ഥാനസമിതി അംഗങ്ങളും പറവൂർ ഡോൺ ബോസ്ക്കോ പള്ളിവികാരി ഫാ. ജോയ് കല്ലറക്കലും സഹവികാരി ഫാ. ബിയോൺ കോണത്തും 200ഓളം വരുന്ന അൽമായരും സമരപ്പന്തലിൽ എത്തിച്ചേർന്നു. വേളാങ്കണ്ണിമാതാ പള്ളി വികാരിഫാ ആൻ്റണി സേവ്യർ തറയിൽ സ്വാഗതവും സമരസമിതി കൺവീനർ ജോസഫ് ബെന്നി കുറുപ്പശ്ശേരി നന്ദിയും അറിയിച്ചു.
സ്വന്തം മണ്ണ് ഒരു സുപ്രഭാതത്തിൽ അന്യായമായിത്തീർന്നതിൻ്റെ ഞെട്ടലിൽ നിന്നും മോചിതരാകാത്ത മുനമ്പം തീരദേശ ജനത അനുഭവിക്കുന്ന കണ്ണീര് കേരളത്തിൻ്റെ വിലാപമാകാത്തതെന്താണ് എന്ന പ്രസക്തമായ ചോദ്യമാണ് എസ്എൻഡിപി ബോർഡംഗമായ കെ.പി ഗോപാലകൃഷ്ണൻ ഉന്നയിച്ചു. ഇനിയും അധികാരികൾഇത് കണ്ടില്ലായെന്ന് നടിക്കുകയാണെങ്കിൽ എസ്എൻഡിപിയുടെ നേതൃത്വത്തിൽ കേരളമാകെ ആഞ്ഞടിക്കുന്ന സമരമായി ഈ ഉപവാസസമരം മാറുമെന്ന് എസ്എൻഡിപി വൈപ്പിൻ യൂണിയൻ പ്രസിഡൻ്റ് ടി.ജിവിജയൻ പ്രസ്താവിച്ചു