കോഴിക്കോട്: മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവർത്തിക്കുന്ന സന്യാസിനി- സമർപ്പിതരുടെ കൂട്ടായ്മയായ അമൃത് – തലീത്താ കും- ഇന്ത്യ കേരള ഘടകത്തിൻ്റെ വാർഷിക സമ്മേളനവും ദ്വിദിന ശില്പശാലയും കോഴിക്കോട് നവജ്യോതിസ് റീന്യൂവൽ സെന്ററിൽ വച്ചു നടന്നു.
കേരളത്തിലെ ഈശോ സഭയുടെ സോഷ്യോ – റിലീജിയസ് സെൻ്റർ ഡയറക്ടർ ഫാ. ദീപക് എസ് ജെ സമ്മേളനം ഉദ്ഘാടനം ചെയ്തു. നവജ്യോതിസ് റിന്യൂവൽ സെൻ്റർ ഡയറക്ടർ ഫാ. അനിൽ സാൻജോസ് മുഖ്യാതിഥി ആയിരുന്നു.
കാരിത്താസ് ഇന്ത്യയുടെ പ്രോഗ്രാം കോർഡിനേറ്റർമാരായ ജെയ്സൺ വർഗ്ഗീസ്, ദിലീഷ് വർഗ്ഗീസ് എന്നിവർ ക്ലാസ്സുകളും ചർച്ചകളും നയിച്ചു.സംഘടനയുടെ പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു.
സിസ്റ്റർ ഷേർലി എസ് സി സി ജി (റീജിയണൽ കോഡിനേറ്റർ), സിസ്റ്റർ വിനീത എഫ് സി സി (റീജിയണൽ സെക്രട്ടറി), സിസ്റ്റർ ജോവനിറ്റ എ സി ( ജോയിന്റ് സെക്രട്ടറി),
സിസ്റ്റർ ഹെർമിന ബിഎസ് (ട്രഷററർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അമൃത് തലീത്ത കും ഇന്ത്യ നാഷണൽ സെക്രട്ടറി സിസ്റ്റർ പ്രിൻസി മരിയദാസൻ എഫ് ഡി സി സി സമ്മേളനത്തിൽ വിശിഷ്ട അതിഥി ആയിരുന്നു.
റീജിയണൽ കോർഡിനേറ്റർ സിസ്റ്റർ റെജി അഗസ്റ്റിൻ എംഎംഎസ്, സെക്രട്ടറി സിസ്റ്റർ ജൂഡി വർഗ്ഗീസ് ബിഎസ്, ജോയിന്റ് സെക്രട്ടറി സിസ്റ്റർ റെജി കുര്യാക്കോസ് ബിഎസ്, ട്രഷറർ സിസ്റ്റർ ഗ്രേസി തോമസ് എസ്ജെഎൽ, എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി.
മനുഷ്യക്കടത്തിനും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനുമെതിരായി പ്രവർത്തിക്കുന്ന സന്യാസിനി- സമർപ്പിതരുടെ കൂട്ടായ്മയാണ് അമൃത് തലീത്ത കും. യൂണിയൻ ഓഫ് സുപ്പീരിയർ ജനറൽസ് (USG) സ്ഥാപിച്ച തലീത്താ കും എന്ന അന്താരാഷ്ട്ര സംഘടനയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഈ നെറ്റ്വർക്കിൽ ആയിരത്തിലധികം സമർപ്പിതർ അനധികൃതവും സുരക്ഷിതമല്ലാത്ത കുടിയേറ്റത്തിനും മനുഷ്യക്കടത്തിനുമെതിരായി പ്രവർത്തിച്ചുവരുന്നു…
കേരളത്തിൽ ഏതാണ്ട് 25 ഓളം സമർപ്പിത സന്യാസിനി സഭകളിൽ നിന്നും ഉള്ള 50 ഇൽ പരം സമർപ്പിതർ അമൃത് – തലീത്താ കും- ഇന്ത്യ – കേരള റീജിയൻ നെറ്റ് വർക്കിൽ അംഗങ്ങൾ ആണ്.
സ്ത്രീകൾ , യുവതീ യുവാക്കൾ , കുട്ടികൾ , ദുർബലരും, നിരാലംബരുമായ കുടുംബങ്ങൾ , ട്രാൻസ്ജെൻഡർ സഹോദരങ്ങൾ , തിരസ്കരിക്കപ്പെട്ട പ്രായമായ വ്യക്തികൾ, കുടിയേറ്റക്കാർ, ഇതര സംസ്ഥാന തൊഴിലാളികൾ, ഓട്ടോറിക്ഷ ഡ്രൈവർമാർ , അനാഥർ , വിധവകൾ , കോളേജ് വിദ്യാർത്ഥികൾ, ഗാർഹിക തൊഴിലാളികൾ തുടങ്ങി മനുഷ്യക്കടത്തിന് ഇരയാകുവാൻ സാധ്യതയുള്ള എല്ലാ ജനവിഭാഗങ്ങൾക്കും ബോധവൽക്കരണ പരിപാടികൾ , ഷെൽട്ടർ ഹോമുകൾ വഴിയുള്ള സംരക്ഷണം , നിയമസഹായം, സ്വയം സഹായ പദ്ധതികൾ , കൗൺസിലിങ് , അനൗപചാരിക വിദ്യാഭ്യാസ പരിപാടികൾ എന്നി സാമൂഹ്യപ്രവർത്തനങ്ങൾ ഈ സന്യാസിനിമാരുടെ സേവന മേഖലകൾ ആണ്.