കൊച്ചി: മരട് ദൈവദാസൻ ജോർജ് വാകയിലച്ചൻ്റെ 93-ാംസ്മരണാഘോഷങ്ങളോടനുബന്ധിച്ച് നടക്കുന്ന മൂത്തേടം ബൈബിൾ കൺവെൻഷൻ നാളെ തുടങ്ങും.റവ. ഡോ. ഫാ.അലോഷ്യസ് കുളങ്ങരയുടെ നേതൃത്വത്തിൽ ഉള്ള പന്ത്രണ്ട് അംഗ ടീം നയിക്കും.
27 മുതൽ 31 വരെയാണ് ആയിരങ്ങൾ പങ്കെടുക്കുന്ന മൂത്തേടം ബൈബിൾ കൺവെൻഷൻ നടക്കുന്നത്. നവംബർ നാലിന് നടക്കുന്ന ചരിത്രപ്രസിദ്ധമായ നേർച്ച സദ്യക്ക് മുന്നോടിയായി ഉള്ള ഈ ബൈബിൾ കൺവെൻഷന് നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകൾ എത്തിച്ചേരും.
വാകയിലച്ചൻ്റെ ജന്മദേശ ഇടവകയായ കൂനമ്മാവ് സെൻറ് ഫിലോമിനാസ് ഇടവക വികാരി മോൺ. സെബാസ്റ്റ്യൻ ലൂയിസ് ബൈബിൾ കൺവെൻഷന് തിരികൊളുത്തും .എല്ലാ ദിവസവും വൈകിട്ട് 5 മുതൽ ജപമാലയോടെയും ദിവ്യബലിയോടെയും ആരംഭിച്ച് രാത്രി 9:30 വരെയാണ് കൺവെൻഷൻ നടക്കുന്നത് ഇതിനായുള്ള വിപുലമായ പന്തലും മറ്റു സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി ചെയർമാൻ ഫാ. ഷൈജു തോപ്പിൽ ജനറൽ കൺവീനർ മാനുവൽ വേട്ടാപറമ്പിൽ എന്നിവർ അറിയിച്ചു.