ജെയിംസ് അഗസ്റ്റിന്
തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത സംഗീതാസമാഹാരത്തെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഹംപ്ബാക്ക് തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത രണ്ടു റെക്കോര്‍ഡുകള്‍ ലോകത്തിലെ പ്രധാനപ്പെട്ട സംഗീതപ്രേമികളുടെ ശേഖരത്തിലുണ്ടാകും. ‘സോങ്സ് ഓഫ് ഹംപ് ബാക്ക് വെയില്’, ‘ആന്‍ഡ് ഗോഡ് ക്രിയേറ്റഡ് ഗ്രേറ്റ് വെയില്’ എന്ന പേരുകളിലാണ് തിമിംഗലങ്ങളുടെ പാട്ടുകള്‍ റിലീസ് ചെയ്യപ്പെട്ടത്.
1970-ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ റോജര്‍ പെയ്ന് തിമിംഗലങ്ങളുടെ ശബ്ദത്തിനു താളവും ശ്രുതിയുമുണ്ടെന്നു കണ്ടെത്തുകയും അവയുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യണമെന്ന് പദ്ധതിയുമിട്ടു. 1966 -ല്‍ ഫ്രാങ്ക് വാറ്റ്ലിങ്ട്ടന് എന്ന മറൈന്‍ എന്‍ജിനീയര്‍ തിമിംഗലങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്തു എന്ന അറിവില്‍ നിന്നാണ് റോജര്‍ പെയിന്‍ ഇങ്ങനെയൊരു പദ്ധതിയിടുന്നത്. റോജറിന്റെ അഭ്യര്‍ത്ഥനപ്രകാരം ഫ്രാങ്ക് തന് റെക്കോര്‍ഡ് ചെയ്ത ടേപ്പുകള്‍ കൈമാറുന്നു. തുടര്‍ന്നുള്ള ഗവേഷണങ്ങളില്‍ റോജറിന്റെ ഭാര്യ കാതറീനും പങ്കുചേരുന്നു. തിമിംഗലങ്ങളുടെ പാട്ടുകളുടെ ദൈര്‍ഘ്യം അവരെ വിസ്മയിപ്പിച്ചു. ഏറ്റവും ചെറിയ പാട്ടിനു ആറു മിനിറ്റും വലിയ പാട്ടിനു മുപ്പതു മിനിറ്റും ദൈര്‍ഘ്യമുണ്ടായിരുന്നു. 24 മണിക്കൂര്‍ വരെ ഒരേ പാട്ടുകള്‍ ആവര്‍ത്തിക്കാന്‍ തിമിംഗലങ്ങള്‍ക്കു കഴിയുന്നതായും അവര്‍ കണ്ടെത്തി.
അവരെ അത്ഭുതപ്പെടുത്തിയ മറ്റൊന്നുണ്ടായിരുന്നു. ഒരേ സമുദ്രത്തിലെ ആണ് തിമിംഗലങ്ങളെല്ലാം ഒരേ പാട്ടുകളാണ് പാടിയിരുന്നത്.
തിമിംഗലങ്ങളുടെ പാട്ടുകള്‍ ചേര്‍ത്ത് റോജര്‍ റിലീസ് ‘സോങ്സ് ഓഫ് ഹംപ്ബാക്ക് വെയില്’ ലോകമെങ്ങും അതിവേഗം പ്രചരിച്ചു. ആദ്യമാസം തന്നെ 125000 കോപ്പികള്‍ വിറ്റഴിഞ്ഞു.
1979-ല്‍ നാഷണല്‍ ജ്യോഗ്രഫിക് മാഗസിന്, തിമിംഗലങ്ങളുടെ സംരക്ഷണത്തെക്കുറിച്ചു ബോധവല്‍ക്കരിക്കുന്നതിനായി പ്രതേക പതിപ്പ് പുറത്തിറക്കിയപ്പോള്‍ റോജറിന്റെ ആല്‍ബത്തിന്റെ ഒരു കോപ്പിയും ചേര്‍ത്തിരുന്നു. ഒരു കോടി അഞ്ചുലക്ഷം കോപ്പികള്‍ ഒരേ ആല്‍ബത്തിന്റേതായി ഇറങ്ങിയെന്ന റെക്കോര്‍ഡും റോജര്‍ സ്വന്തമാക്കി.
തിമിംഗലങ്ങളുടെ ശബ്ദവും സിംഫണി ഓര്‍ക്കസ്ട്രയുടെ പിന്നണിയും ചേര്‍ത്തു അലന് ഹൊവന്നസ് എന്ന അമേരിക്കന്‍ സംഗീതസംവിധായകന് ഒരുക്കിയ ആല്‍ബമാണ് ‘ആന്‍ഡ് ഗോഡ് കിയേറ്റഡ് ഗ്രേറ്റ് വെയില്‍സ്’ എന്ന റെക്കോര്‍ഡ്. 1970 -ല്‍ തന്നെയാണ് ഈ ആല്‍ബവും പുറത്തിറങ്ങുന്നത്. റോജര്‍ പെയിന്റെ സഹകരണത്തോടെയാണ് ഈ ആല്‍ബം നിര്‍മ്മിക്കുന്നത്. റോജറിന്റെയും ഫ്രാങ്കിന്റെയും റെക്കോര്‍ഡിങ്ങുകള്‍ അലന് ഉപയോഗപ്പെടുത്തുകയായിരുന്നു.