മുനമ്പം: സ്വന്തം ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പന്ത്രണ്ടാം ദിനത്തിലേക്ക്.പതിനൊന്നാം ദിനത്തിൽ നിരാഹാരമിരുന്ന പ്രദേശവാസികളായ പനക്കൽ ബെർണാഡ് (ജോയ് ) , മിനി ബെർണാഡ്, വലിയവീട്ടിൽ സജി ജോസി എന്നിവരെ ഭൂ സംരക്ഷണ സമിതി ചെയർമാൻ പൊന്നാട അണിയിച്ച് ഉദ്ഘാടനം ചെയ്തു.
സമരത്തിന് ഐക്യദാർഢ്യവുമായി കോട്ടപ്പുറം രൂപത കെഎൽസിഡബ്ല്യുഎ ഡയറക്ടർ ഫാ. ലിജോ താണിപിള്ളി, കെഎൽസിഡബ്ല്യുഎ പ്രസിഡന്റ് റാണി പ്രദീപ്, സെക്രട്ടറി ഷൈബി ജോസഫ്, ട്രഷറർ ഡെയ്സി ബാബു എന്നിവരും, കോട്ടപ്പുറം രൂപത സമ്പാളൂർ സെന്റ്. ഫ്രാൻസിസ് സേവ്യർ ഇടവക വികാരി റവ. ഡോ. ജോൺസൻ പങ്കേത്ത്, ഫിഷർമാൻ ജില്ലാ കൺവീനർ (ബിജെപി )പെരുമദനൻ എന്നിവരും സമരമുഖത്തേക്ക് എത്തിച്ചേർന്നു. നീതി ലഭിക്കും വരെ മുനമ്പം ജനതയുടെ പോരാട്ടത്തിൽ കൂടെ ഉണ്ടാകും എന്ന് അവർ ഭൂസംരക്ഷണ സമിതിയെ അറിയിച്ചു.