ഭുവനേശ്വർ: ദാന ചുഴലിക്കാറ്റിനെ തുടർന്ന് ഒഡീഷയില്‍ അതീവ ജാഗ്രത നിര്‍ദേശം. കാലാവസ്ഥാ വകുപ്പ് മൂന്ന് തുറമുഖങ്ങള്‍ക്ക് അപകട മുന്നറിയിപ്പ് നൽകി. വെളളിയാഴ്ചയോടെ ദാന കരതൊടുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 100-110 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റും, മഴയും ഉണ്ടാകുമെന്നാണ് പ്രവചനം.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വിമാനങ്ങള്‍ റദ്ദ് ചെയ്തു. ഇന്ന് വൈകീട്ട് 6 മുതല്‍ 15 മണിക്കൂര്‍ സമയത്തേക്കാണ് വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുന്നത്. കിഴക്കന്‍, തെക്ക് കിഴക്കന്‍ റെയില്‍വ്വേ നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. സംസ്ഥാന ജനസംഖ്യയുടെ പകുതിയോളം പേരെ ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് ആശങ്ക.
ഒഡീഷയില്‍ മൂന്ന് ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ഒഡിഷ മുഖ്യമന്ത്രി പറഞ്ഞു. ‘മൂന്ന് ജില്ലകളെ കൊടുങ്കാറ്റ് സാരമായി ബാധിക്കും. അപകട മേഖലകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുകയാണ്. മൂന്ന്-നാല് ലക്ഷം ആളുകളെ ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 11 മണിയോടെ 90% ആളുകളെയും മാറ്റിപ്പാർപ്പിക്കുകയാണ് ലക്ഷ്യം.