കൊല്ലം: വിധവകളുടെ അമ്മയെന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഷീല ആൻ്റണി പ്രത്യാശയുടെ കിരണമായിരുന്നു എന്ന് കൊല്ലം ബിഷപ്പ് ഡോ.പോൾ ആൻ്റണി മുല്ലശ്ശേരി അഭിപ്രായപ്പെട്ടു.
ഷീല ആൻ്റണിയുടെ നിശബ്ദമായ പ്രവർത്തനം അനുകരണീയ മാതൃകയാണെന്ന് മെത്രാൻ പറഞ്ഞു. ക്യൂ. എസ്. എസ്. എസ് ഹാളിൽ വച്ച് കൊല്ലം രൂപതയിലെ മരിയൻ വിധവ മൂവ്മെൻ്റ് സംഘടിപ്പി ഷീല ആൻ്റണിയുടെ അനുസ്മരണ സമ്മേളനത്തിന് അദ്ധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊല്ലം രൂപ വികാർ ജനറൽ റവ. ഡോ. ബൈജു ജൂലിയാൻ, എഴുത്തുകാരൻ വി.ടി. കുരീപ്പുഴ, വിധവമൂവ്മെൻ് സെക്രട്ടറി ജെ.ഗേട്ടി, എക്സിക്യുട്ടീവ് മെമ്പർ ബ്രിജിറ്റ് ഫെർണാണ്ടസ്, വിമല ക്രിസ്റ്റി, റോണ റിബേറോ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.