മുനമ്പം: ഭൂമിയുടെ റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടാൻ തീരദേശ ജനത നടത്തുന്ന റിലേ നിരാഹാര സത്യാഗ്രഹം പത്താം ദിനത്തിലേക്ക്. കടപ്പുറം വേളാങ്കണ്ണി മാത പാരിഷ് കൗൺസിൽ സെക്രട്ടറി ബെന്നി കുറുപ്പശ്ശേരിയും പാഷനിസ്റ്റ് അൽമായ കൂട്ടായ്മ അംഗമായ വർഗീസ് അംബ്രോസ് ഇത്തിത്തറയുമാണ് ഒമ്പതാം ദിനത്തിൽ നിരാഹാരമിരുന്നത്.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് സംസ്ഥാന ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ജില്ലാ സെക്രട്ടറി ജോജോ ജേക്കബ്, ഭാരതീയ മത്സ്യപ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് മോപിൻ ദാസ്, ജില്ലാ ട്രഷറർ ടി. കെ പരമേശ്വരൻ, എൽജെഡി ജില്ലാ ഭാരവാഹികൾ,മറുനാടൻ മലയാളിയിലെ സാജൻ സക്കറിയ എന്നിവർ ഐക്യദാർഢ്യവുമായി സമരപന്തലിലെത്തി. മുനമ്പം ജനതയുടെ കണ്ണീരിന് അവസാനം ഉണ്ടാകും വരെ കൂടെയുണ്ടാകുമെന്ന് അവർ ഉറപ്പ് നൽകി.