കൊല്ലം : വടക്കുംഭാഗം വിശുദ്ധ ജെറോമിന്റെ ഇടവക ദേവാലയത്തിൽ പരിശുദ്ധ ഫാത്തിമ മാതാവിന്റെ മൈനർ തിരുനാൾ ആഘോഷിച്ചു .കൊല്ലം രൂപത മുൻ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ കുട്ടികൾക്ക് മരിയൻ സന്ദേശം നൽകി
കൊല്ലം രൂപതയിലെ വ്യത്യസ്ത ഇടവകകളിൽ നിന്നുമുള്ള അമ്മമാരും, അപ്പച്ചന്മാരും, യുവതികളും, ആൺകുട്ടികളും, പെൺകുട്ടികളും പരിശുദ്ധ അമ്മയുടെയും, വ്യത്യസ്തരായ വിശുദ്ധരുടെയും വേഷം അണിഞ്ഞുകൊണ്ട് 101 പേര് കൊല്ലം രൂപതയുടെ തീർത്ഥാടന കേന്ദ്രമായ പരിശുദ്ധ ഫാത്തിമ മാതാദേവാലയത്തിൽ നിന്നും “വിഷൻസ് ഓഫ് ഗ്രേസ് 2024 എന്ന യേശുനാമ പ്രഘോഷണ യാത്ര” ആകർഷകമായി .
101 വിശുദ്ധരും അലങ്കരിച്ച ബൈക്കുകളുടെയും, കാറുകളുടെയും, ബസുകളുടെയും അകമ്പടിയോടെ , അനൗൺസ്മെന്റോട് കൂടി, കൊല്ലം പട്ടണം മുഴുവനും ചുറ്റി തീരദേശ റോഡിലൂടെ കടന്ന് തീരദേശത്തു കാണുന്ന പള്ളികളുടെ മുന്നിലൂടെ കടന്നുപോവുകയുണ്ടായി. ഇവരെ എതിരേൽക്കുവാനും അനുഗ്രഹിക്കുവാനുമായി കാത്തിരുന്ന അനേകായിരം ജനങ്ങൾക്ക് നേരെ കൈവീശി അവരെ സന്തോഷിപ്പിച്ച് അനുഗ്രഹിച്ചു കൊണ്ടാണ് യാത്ര മുന്നോട്ടുപോയത്.
കത്തീഡ്രൽ പള്ളിയുടെയും അരമനയുടെ മുന്നിലൂടെയും യാത്ര ചെയ്തു വടക്കുംഭാഗം പള്ളിയിൽ വൈകിട്ട് 5:20 ഓടുകൂടി എത്തിച്ചേർന്നു. തോപ്പ് പള്ളിയും തിരുമുല്ലാവാരം പള്ളിയും ശക്തികുളങ്ങര പള്ളിയും ഈ വിശുദ്ധർക്കും ഇവരോടൊപ്പം അണിനിരന്ന വിശ്വാസികൾക്കും വളരെ ഗംഭീരമായ വരവേൽപ്പാണ് നൽകിയത്.