മുനമ്പം: റവന്യൂ അവകാശങ്ങൾ പുനസ്ഥാപിച്ചു കിട്ടുന്നതിനായി മുനമ്പം ജനത നടത്തുന്ന റിലേ നിരാഹര സമരം ഒൻപതാം ദിനത്തിലേക്ക് . എട്ടാം ദിനത്തിൽ നിരാഹാരമിരുന്നത് കടപ്പുറം വേളാങ്കണ്ണി മാത ഇടവക കുടുംബയുണിറ്റ് കേന്ദ്ര സമിതി പ്രസിഡന്റ് സിജി ജിൻസൺ, സെക്രട്ടറി ഡെന്നി കാട്ടുപറമ്പിൽ,സെന്റ്. ജമ്മ ഗൽ ഗാനി കുടുംബയുണിറ്റ് പ്രസിഡന്റ് ബെന്നി കല്ലുങ്കൽ, ന്യൂന പക്ഷ മോർച്ച ചെറായി മണ്ഡലം പ്രസിഡന്റ് കെ. സി വർഗീസ്,ന്യൂന പക്ഷ മോർച്ച പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ജോൺ പോൾ, ഖജാൻജി ടൈറ്റസ് കല്ലൂർ എന്നിവർ ആയിരുന്നു.
കോട്ടപ്പുറം രൂപത കെസിവൈഎം വൈസ് പ്രസിഡന്റ് ഷിഫ്ന ജീജൻ, ജനറൽ സെക്രട്ടറി ജെൻസൺ ജോയ്, തുടങ്ങിയവർ പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.,കോട്ടപ്പുറം രൂപത അഴിക്കോട് സെന്റ്. തോമസ് പള്ളി വികാരി ഫാ. വിൻ കുരിശിങ്കലിന്റെ നേതൃത്വത്തിൽ നൂറോളം വരുന്ന ഇടവക ജനങ്ങൾ റാലിയായി പന്തലിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ന്യൂന പക്ഷ മോർച്ച അംഗം ജോസഫ് പടമാടൻ,കാത്തലിക് നസ്രാണി അസോസിയേഷൻ ഭാരവാഹികളായ ലിജോയ് പാലാട്ടി, ബിജു തയ്യിൽ, ജോസ് പാറെകാട്ടിൽ, ബി ജെ. പി സ്റ്റേറ്റ് സെക്രട്ടറി ഡോ.രേണു സുമേഷ്,ബി. ജെ.പി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റ് ടി. എ. ദിലീപ്, സെക്രട്ടറി രാജു, ജനറൽ സെക്രട്ടറി ബി. ജയപ്രകാശ്, രാജു മാടവന,ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി പ്രസിഡന്റ് കെ. എസ്. ആർ. മേനോൻ,നാഷണൽ ഹിന്ദു ലീഗ്ജനറൽ സെക്രട്ടറി മുക്കപ്പുഴ നന്ദകുമാർ, ഡി എസ്. ജെ. പി മെമ്പർ എസ്. എസ്. മേനോൻ, പറ വൂർ മണ്ഡലം കമ്മിറ്റിമെമ്പർ വിജയ് കിരൺ എന്നിവർ സമര പന്തലിലേക്ക് എത്തി.നാടിനെ നശിപ്പിക്കുന്ന നിയമങ്ങൾ അറബികടലിൽ വലിച്ചെറിഞ്ഞു മുനമ്പം -കടപ്പുറം ദേശ വാസികൾ അവകാശങ്ങൾ സ്ഥാപിച്ചെടുക്കും വരെ കൂടെ ഉണ്ടാകുമെന്ന് ഉറപ്പ് നൽകി