ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് തലവൻ യഹിയ സിൻവർ കൊല്ലപ്പെട്ടതായി സൂചന. ഡിഫന്‍സ് ഫോഴ്സ് ഗാസയില്‍ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ യഹിയ സിൻവറും ഉണ്ടെന്നും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.
ഹമാസ് തലവൻ യഹ്യ സിൻവറിന്റെ കൊലപാതകം ഗാസയിലെ സംഘർഷത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
‘യഹ്യ സിൻവർ മരിച്ചു. ഇസ്രായേൽ പ്രതിരോധ സേനയിലെ ധീരരായ സൈനികരാണ് അദ്ദേഹത്തെ റാഫയിൽ വധിച്ചത്. ഇത് ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, ഇത് അവസാനത്തിന്റെ തുടക്കമാണ്’- നെതന്യാഹു പറഞ്ഞു.
അതേസമയം, യഹ്യ സിൻവറിനെ ഇസ്രായേൽ കൊലപ്പെടുത്തിയ സംഭവത്തെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രംഗത്തെത്തി. ഇത് ലോകത്തിന് ഒരു “നല്ല ദിവസമാണ്’ എന്ന് ജോ ബൈഡൻ പറഞ്ഞു.