കൊല്ലം : കെ.സി.വൈ. എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ കായികോത്സവം – LATINO 2K24 കൊല്ലം ഫാത്തിമമാതാ കോളേജ്, കൊട്ടിയം ഡോൺ ബോസ്കോ കോളേജ്, ആശ്രാമം മൈതാനം എന്നീ വേദികളിലായി സംഘടിപ്പിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് , പെനാൽറ്റി ഷൂട്ടൗട്ട്,ബാഡ്മിന്റൺ സിംഗിൾസ് & ഡബിൾസ്
( ബോയ്സ് & ഗേൾസ്) എന്നീ മത്സരങ്ങളിലായി ഇരുന്നൂറിലേറെ താരങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന അധ്യക്ഷൻ കാസി പൂപ്പന പതാക ഉയർത്തുകയും ഉപാധ്യക്ഷ കുമാരി മീഷ്മ ജോസ് പതാക താഴ്ത്തുകയും ചെയ്തു.കൊല്ലം രൂപതയുടെ ആതിഥേയത്വത്തിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.
എൻ.കെ.പ്രേമചന്ദ്രൻ എം.പി കായികോത്സവം ഉദ്ഘാടനം ചെയ്തു. ഇന്നിന്റെ നിലനിൽപ്പും നാളെയുടെ വാഗ്ദാനങ്ങളായ യുവജനങ്ങൾ കായിക ക്ഷമതയുള്ളവരായി മാറണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന പ്രസിഡന്റ് കാസി പൂപ്പന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഡോ.ഫാ. ജിജു ജോർജ് അറക്കത്തറ ആമുഖ പ്രഭാഷണം നടത്തി.
സമാപന സമ്മേളനത്തിൽ കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ വിജയികൾക്ക് ട്രോഫിയും മെഡലും സമ്മാനിച്ചു. കെ. സി. വൈ. എം. കൊല്ലം രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ.ജിൻസൺ ഗ്രഗറി, കെ. എൽ. സി. എ. കൊല്ലം രൂപത ജനറൽ സെക്രട്ടറി ജാക്സൺ നീണ്ടകര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന ജനറൽ സെക്രട്ടറി അനു ദാസ് സി. എൽ. സംസ്ഥാന ആനിമേറ്റർ സിസ്റ്റര്‍ മെൽന ഡിക്കോത്ത, വൈസ് പ്രസിഡന്റ് മീഷമ ജോസ്, അക്ഷയ് അലക്സ്, ട്രഷറർ അനീഷ് യേശുദാസ്, സെക്രട്ടറി മാനുവൽ ആന്റണി, അലീന ജോർജ് , കെ. സി. വൈ. എം. കൊല്ലം രൂപത ഡയറക്ടർ റവ. ഫാ. അമൽ രാജ് ഫ്രാൻസിസ്, പ്രസിഡന്റ് മരിയ ഷെറിൻ ജോസ്, ജോയിന്റ് സെക്രട്ടറി അബിൻ, സിന്‍ഡിക്കേറ്റ് അംഗം വിപിൻ ക്രിസ്റ്റി എന്നിവർ നേതൃത്വം നൽകി.